ഇന്ത്യ പാക് അതിർത്തിയിൽ 20000- ത്തോളം സൈനികരെ വിന്യസിച്ച് പാക് പ്രകോപനം

ഇന്ത്യയുടെ ബാലാക്കോട്ട് ആക്രണത്തിന് ശേഷം അതിര്‍ത്തിയില്‍ വിന്യസിച്ചതിനെക്കാള്‍ കൂടുതല്‍ സേനയെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്

0

ഡൽഹി : ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കെ . പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്ഥാനിലേക്ക് പാകിസ്ഥാൻ 20000- ത്തോളം സൈനികരെ വിന്യസിച്ചു . ഇതിന് പുറമെ പാകിസ്ഥാനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചർച്ചകൾ നടത്തിയെന്നും കശ്മീരിൽ ഭീകരാക്രമണം നടത്താൻ അവർ പദ്ധതിയിടുന്നുവെന്നുമാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്ത്യയുടെ ബാലാക്കോട്ട് ആക്രണത്തിന് ശേഷം അതിര്‍ത്തിയില്‍ വിന്യസിച്ചതിനെക്കാള്‍ കൂടുതല്‍ സേനയെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ രണ്ടു രീതിയിലുള്ള പോർമുഖം തുറക്കാനുള്ള അവസരമായി പാകിസ്ഥാൻ ഇതിനെ കാണുകയാണ്. വിഷയത്തിൽ ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും നിരവധി തവണ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ പാക്-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ലഡാക്കില്‍ ചൈന സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ സൈന്യത്തെ രംഗത്തിറക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇന്ത്യന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
അതേസമയം ഇന്ത്യ ചൈന അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കേ ലഡാക്കില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വെള്ളിയാഴ്ച രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട് . സന്ദര്‍ശന വേളയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തുമെന്നാണ് വിവരം

You might also like

-