പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ (പരിസ്ഥിതി പ്രവര്‍ത്തക- കര്‍ണാടക), മുന്ന മാസ്റ്റര്‍ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലര്‍.
നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്.ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന്‍ മുണ്ടയൂരിന് പത്മശ്രീ ലഭിച്ചത്
.