മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പ
പെരിയവാരെ എസ്റ്റേറ്റിലെ 49-ാം നമ്പർ കടയാണ് തകർത്തത്. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമെന്ന് നാട്ടുകാർ.
ഇടുക്കി: കാട്ടാന ഭീതിയോടെ 2024 നെ വരവേറ്റ് മൂന്നാർ. മൂന്നാര്‍ പെരിയവാരെ എസ്റ്റേറ്റില്‍ കാട്ടുകൊമ്പന്‍ പടയപ്പ റേഷന്‍കട തകർത്തു. കടക്കുള്ളില്‍ നിന്നും മൂന്ന് ചാക്ക് അരി ഭക്ഷിച്ചാണ് പടയപ്പ കാട് കയറിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേവികുളം ലോക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കടയും പടയപ്പ തകർത്തിരുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇത് ആദ്യമായാണ് ഈ റേഷന്‍ കടക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. വേറെയും കാട്ടാനകള്‍ എസ്റ്റേറ്റ് മേഖലകളില്‍ ചുറ്റിത്തിരിയുന്നുണ്ട്. വന്യജീവി ശല്യം വര്‍ധിച്ചതോടെ പകല്‍ സമയങ്ങളില്‍ പോലും തൊഴിലാളികള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയുണ്ട്. വിഷയത്തില്‍ വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം.