സ്പീക്കറുടെ സ്റ്റാഫിനെ  ചോദ്യംചെയ്യാന്‍ അനുമതിവേണം നിയമസഭാ സെകട്ടറി  കസ്റ്റംസിന് കത്ത് നൽകി 

നിയമസഭാചട്ടം 165 ചൂണ്ടിക്കാട്ടിയാണ്  നിയമ സഭ സെകട്ടറി  കസ്റ്റംസിന്  കത്തുനല്കിയിട്ടുള്ളത്

0

തിരുവനന്തപുരം :സ്പീക്കറുടെ സ്റ്റാഫിനെ  ചോദ്യംചെയ്യാന്‍ നോട്ടിസ് അയച്ച കസ്റ്റംസിനെതിരെ  നോട്ടീസ് നൽകി  സ്പീക്കറുടെ ഓഫീസ്  . സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ  ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറികസ്റ്റംസിനെ അറിയിച്ചു . നിയമസഭാചട്ടം 165 ചൂണ്ടിക്കാട്ടിയാണ്  നിയമ സഭ സെകട്ടറി  കസ്റ്റംസിന്  കത്തുനല്കിയിട്ടുള്ളത് .

അതേസമയം ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ ഇന്നും കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. വെള്ളിയാഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനവുമായി ബന്ധപ്പെട്ട് ജോലി തിരക്കുകളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് കസ്റ്റംസിനെ അറിയിച്ചത്. വിശദീകരണം ഇ–മെയിലിലൂടെയാണ് കസ്റ്റംസിനെ അറിയിച്ചത്.കഴിഞ്ഞദിവസം ഹാജരാകണമെന്നു ഫോണിലൂടെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടിസ് ലഭിക്കാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നു നിലപാടെടുത്തിരുന്നു. തുടര്‍ന്നു ഇന്നലെ വൈകുന്നേരം തന്നെ വാട്സാപിലൂടയെും ഇ–മെയിലിലൂടെയും ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് കെ.അയ്യപ്പന് കസ്റ്റംസ് കൈമാറിയിരുന്നു.

You might also like

-