പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തസംഭവം “തെളിവില്ല ” പ്രതികളെ വെറുതെ വിട്ടു
വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രനടക്കമുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്
ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടത്. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രനടക്കമുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത്. പി. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകര്‍ക്കുകയും ആയിരുന്നു. സി പി എമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നത്.മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ലതീഷ് ബി ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, പാര്‍ട്ടി അംഗങ്ങളായ ദീപു, രാജേഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.