പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ ,പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ,ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന്

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തെ നൽകിയിരുന്നു. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻചെയർമാൻ)സ്ഥാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയതിൽ ഒരു തെറ്റുമില്ലെന്ന് എം എൽ എ കെ ടി ജലീൽ

0

തിരുവനന്തപുരം| പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. മു‌ൻ സ്പീക്ക‍‍ർ പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ ആകും. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സൻ ആക്കാനും തീരുമാനമായി.

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തെ നൽകിയിരുന്നു.
ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻചെയർമാൻ)സ്ഥാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയതിൽ ഒരു തെറ്റുമില്ലെന്ന് എം എൽ എ കെ ടി ജലീൽ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26% മുസ്ലിങ്ങളാണെങ്കിൽ 18% ക്രൈസ്തവരാണ്. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം മുസ്ലിം സമുദായത്തിന് നൽകുമ്പോൾ രണ്ടാമത്തെ ബോഡിയായ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ ചെയർമാൻ സ്ഥാനം ക്രൈസ്തവ സമുദായത്തിന് അനുവദിക്കുന്നത് അനീതിയല്ല , മറിച്ച് നീതിയാണ്. എന്നെങ്കിലുമൊരു കാലത്ത് യു ഡി എഫ് കേരളത്തിൽ അധികാരത്തിൽ വന്നാലും രണ്ടിലൊന്ന് ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകേണ്ടിവരുമെന്നും കെ ടി ജലീൽ പറഞ്ഞു.

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത് മുസ്ലിം സമുദായംഗങ്ങളായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. ഈ പദവി കേരളകോൺഗ്രസ് മാണിഗ്രൂപ്പിന് നൽകുന്നതില്‍ ഐഎന്‍എല്‍ സിപിഎമ്മിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണ സിതാറാം മിൽ ചെയർമാൻ സ്ഥാനം മാത്രമാണ് ഐഎൻഎല്ലിനുള്ളത്. എന്നാൽ പരസ്യമായ തർക്കത്തിനില്ലെന്നായിരുന്നു ഐഎൻഎൽ നിലപാട്. ന്യൂനപക്ഷ കോർപ്പറേഷൻ മാണിഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും വിയോജിപ്പ് അറിയിച്ചിരുന്നു. നിലവിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾക്കിടയിൽ തർക്കവിഷയമായ ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്.

You might also like

-