ഐ.എന്‍.എക്സ് മീഡിയകേസില്‍ മുതിർന്ന പി ചിദംബരത്തിന് ജാമ്യം
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം കസ്റ്റഡിയില്‍ തുടരും
ഡൽഹി :ഐ.എന്‍.എക്സ് മീഡിയകേസില്‍ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന് ജാമ്യം. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം നല്‍കിയത്. എന്നാൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം കസ്റ്റഡിയില്‍ തുടരും. ഇതിനാല്‍ ജാമ്യം ലഭിച്ചെങ്കിലും ചിദംബരത്തിന് തടവിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
യു.പി.എ സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരിക്കെ സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തുവെന്നായിരുന്നു ചിദംബരത്തിനെതിരായ കേസ്.