ചിദംബരത്തിന്റെ രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും;

നിയമ മേഖലയിൽ വിദഗ്ധനായതിനാൽ ചിദംബരത്തെ ചോദ്യം ചെയ്യുക സി.ബി.ഐക്ക് എളുപ്പമല്ല. അതിനാൽ ചോദ്യങ്ങളിലടക്കം സൂക്ഷ്മത പുലർത്തി സി.ബി.ഐ സംഘം വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങി.

0

ഡൽഹി :ഐ.എന്‍.എക്സ് മീഡിയക്കേസിൽ പി.ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞു. അതേസമയം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

ഐഎൻക്സ് മീഡിയ വിദേശഫണ്ട് സ്വീകരിച്ചതിന് വഴി വിട്ട് സഹായം ചെയ്തുകൊടുത്തെന്ന കേസിൽ കമ്പനിയുടെ മുൻ എംഡിയായിരുന്ന ഇന്ദ്രാണി മുഖർജിയും പീറ്റർ മുഖർജിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് ചിദംബരത്തിൽ നിന്ന് തേടുകയെന്നാണ് സൂചന.

ഇതേ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള പി.ചിദംബരത്തിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. എന്നാൽ ചിദംബരത്തെ സിബിഐ ബുധനാഴ്ച അറസ്റ്റ് ചെയ്തതോടെ ഹ‍ർജിക്ക് പ്രസക്തി ഇല്ലാതായി. നിലവിലെ സാഹചര്യത്തിൽ ഹർജി പിൻവലിക്കുകയോ ആവശ്യം ഭേദഗതി ചെയ്യുകയോ വേണം. പക്ഷേ, എൻഫോഴ്‍സ്മെന്‍റും തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ടുള്ള മുൻകൂർ ജാമ്യ ഹർജി നിലനിൽക്കും. ജസ്റ്റിസുമാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.

ഗുരുതരമായ ആരോപണങ്ങൾ ചിദംബരത്തിനെതിരെ നിലനിൽക്കുന്നതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ഇന്നലെ സിബിഐ പ്രത്യേക കോടതി നിരീക്ഷിച്ചത്. ദിവസവും ചിദംബരത്തെ മുപ്പത് മിനിറ്റ് കുടുംബാംഗങ്ങൾക്ക് വന്ന് കാണാമെന്ന് കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 26 വരെ ചിദംബരം കസ്റ്റഡിയിൽ തുടരും. ഈ കാലയളവിൽ കൃത്യമായ വൈദ്യസഹായം ചിദംബരത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു

ചിദംബരം ഉള്ളതിനാൽ കനത്ത സുരക്ഷയിലാണ് സി.ബി.ഐ ആസ്ഥാനം. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്ലോറിൽ അഞ്ചാം നമ്പർ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയിൽ വിദഗ്ധനായതിനാൽ ചിദംബരത്തെ ചോദ്യം ചെയ്യുക സി.ബി.ഐക്ക് എളുപ്പമല്ല. അതിനാൽ ചോദ്യങ്ങളിലടക്കം സൂക്ഷ്മത പുലർത്തി സി.ബി.ഐ സംഘം വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങി. ഐ.എന്‍.എക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും കണ്ടതും നടത്തിയ ഇടപാടുകളും അടക്കമുള്ളവ സി.ബി.ഐ ചോദിച്ചറിയും.

ഇന്നലെ തന്നെ ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും വഴുതി മാറുകയാണെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. അതേസമയം സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ചിദംബരം സമർപ്പിച്ച രണ്ട് ഹരജിൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. സി.ബി.ഐക്ക് എതിരായ ഹരജി അറസ്റ്റോടെ അപ്രസക്‌തമായി.

You might also like

-