യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. അന്തരിച്ചു
കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
തിരുവനന്തപുരം ;യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. അന്തരിച്ചു. 43 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 43 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കോവിഡ് മുക്തനായതിന് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
യുവജന ക്ഷേമബോര്‍ഡിന്‍റെ വൈസ് ചെയര്‍മാനായി ചുമതലയേറ്റതുമുതല്‍ സംഘടാനത്തില്‍ ഭാവനാപൂര്‍ണമായ ഒരുപാട് നൂതമ രീതികള്‍ കൊണ്ടുവന്ന വ്യക്തിയായിരുന്നു.പി ബിജു ഉള്‍പ്പെടുന്ന ബോര്‍ഡിന്‍റെ പുതി നേതൃത്വം. ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ സജീവമാക്കി നിര്‍ത്തുന്നതില്‍ പി ബിജുവിന്‍റെ നേതൃപാഠവം എടുത്ത് പറയേണ്ടതാണ്.യുവജനക്ഷേമ ബോര്‍ഡിനെ സമൂഹത്തിന്‍റെ നാനാമേഖലയിലും ഇടപെടുന്ന സംവിധാനമായി മാറ്റിയെടുക്കുന്നതിന് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രളയ കാലത്ത് യുവജന ക്ഷേ ബോര്‍ഡിന്‍റെ സന്നദ്ധ സേനയും കൊവിഡ് കാലത്തെ പ്ലാസ്മാ വിതരണത്തിനുള്ള പ്രവര്‍ത്തനവുമുള്‍പ്പെടെ നിരവധിയായ മാതൃകകളാണ് യുവജനക്ഷേമബോര്‍ഡ് സംസ്ഥാനത്ത് നടപ്പിലാക്കിയത്.
സംസ്ഥാനത്തെ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കുള്ള കായിക ഉപകരണങ്ങളുടെ വിതരണം ഉള്‍പ്പെടെ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം എന്നിങ്ങനെ എടുത്ത് പറയാവുന്ന നിരവധി പദ്ധതികളാണ് യുവജന ക്ഷേമബോര്‍ഡ് നടപ്പിലാക്കിയത്.