രാജ്യത്ത് ജീവവായുവിനായി പിടിഞ്ഞു വീണ്ടും മരണം ഓക്സിജൻ ക്ഷാമം രൂഷം
തെക്കു പടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 പേർ മരിച്ചത്
ഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുകയാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ അമൃത് സറിലും ഡൽഹിയിലും 31 രോഗികൾ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു. രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്.
തെക്കു പടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 പേർ മരിച്ചത്. അതേസമയം, അമൃത് സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. ഇത് ആദ്യമായല്ല ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ മരിക്കുന്നത്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം സംബന്ധിച്ച പ്രശ്നം ശനിയാഴ്ച കോടതിയുടെ മുമ്പാകെ എത്തിയിരുന്നു. എന്നാലും ആശുപത്രികളിൽ നിന്ന് ഓക്സിജൻ ആവശ്യവുമായി ബന്ധപ്പെട്ടുള്ള പരാതികൾക്ക് അവസാനമില്ല.
അമൃത് സറിൽ നീൽകാന്ത് ആശുപത്രിയിൽ മരിച്ചവരിൽ അഞ്ചുപേർ കോവിഡ് ബാധിതരാണ്. ജില്ലാ ഭരണകൂടത്തിനോട് ആവർത്തിച്ച് സഹായം ലഭിച്ചില്ലെന്നാണ് ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ ദേവഗൺ പറഞ്ഞു.ഓക്സിജൻ നൽകണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രികൾക്കാണ് മുൻഗണനയെന്ന് ആയിരുന്നു മറുപടി. അതേസമയം, സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടയാൻ യൂണിറ്റുകൾക്ക് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗൺ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ രോഗികൾ മരിച്ചത്. ഇവിടെ 200 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ തന്നെ 80 ശതമാനവും ഓക്സിജൻ സഹായം ആവശ്യമുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡി കെ ബലൂജ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മൂന്നര മെട്രിക് ടൺ ഓക്സിജൻ എത്തേണ്ടതായിരുന്നു. എന്നാൽ അത് കിട്ടാൻ അർദ്ധരാത്രിയായെന്നും അപ്പോഴേക്കും 25 രോഗികൾ മരിച്ചെന്നും ജയ്പൂർ ഗോൾഡൻ ആശുപത്രി ഡയറക്ടർ ഡോ ഡി കെ ബലൂജ പറഞ്ഞു. അടിയന്തിരമായി ഓക്സിജൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും ഓക്സിജൻ കുറഞ്ഞ അളവിലാണ് ലഭിച്ചതെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാമാരിയുടെ പിടിയിലമര്‍ന്ന ഇന്ത്യ ശ്വാസന വായു വില്ലാതെ കിതക്കുകയാണ്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അതിനിടെ ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെ ഇതുവരെയായി അമ്പതോളം പേര്‍ മരിച്ചുവെന്ന അനൌദ്ധ്യോഗിക കണക്കും പുറത്ത് വരുന്നു. ആദ്യ ലോക്ഡൌൺ സമയത്ത് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്ന് പോകവെ കുഴഞ്ഞ് വീണും വെള്ളം കിട്ടാതെയും നൂറ് കണക്കിന് സാധാരണക്കാരാണ് മരിച്ച് വീണത്. ഏതാണ്ട് അതിന് സമാനമോ അതിലേറെ ഭൂകരമോ ആണ്, മെഡിക്കല്‍ ഓക്സിജന്‍ തീര്‍ന്ന ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍.
രണ്ടാം തരംഗത്തില്‍ എല്ലാ റിക്കോര്‍ഡുകളും തകര്‍ത്താണ് കൊവിഡ് രോഗാണുവിന്‍റെ വ്യാപനം നടക്കുന്നത്. ഒരുദിവസം മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു കൊണ്ടിരിക്കുന്നത് തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ആരോഗ്യപ്രവർത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്.