ഫ്‌ളാറ്റ് ഒഴിയാൻ 15 ദിവസത്തെ സാവകാശം തേടി ഉടമകൾ; അന്ത്യശാസനം നൽകി സബ് കളക്ടർ

94 പേർ അപേക്ഷ നൽകിയിരുന്നു. അവർക്ക് നഗരസഭ പുനരധിവാസം ഒരുക്കി കൊടുക്കുകയും ചെയ്തു

0

കൊച്ചി :മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി ഇനിയും നീട്ടി നൽകില്ലെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാർ.പറഞ്ഞു പുനരധിവാസം ആവശ്യപ്പെട്ടിട്ടുള്ളവർക്കെല്ലാം നൽകിയിട്ടുണ്ടെന്നാണ് സബ് കളക്ടർ സ്‌നേഹിൽ കുമാർ അവകാശപ്പെടുന്നത്. 94 പേർ അപേക്ഷ നൽകിയിരുന്നു. അവർക്ക് നഗരസഭ പുനരധിവാസം ഒരുക്കി കൊടുക്കുകയും ചെയ്തു. ഒഴിപ്പിക്കൽ നടപടി പരിശോധിക്കാൻ ഫ്‌ളാറ്റിലെത്തിയ സബ് കളക്ടറോട് താമസക്കാർ 15 ദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാറിനെ അറിയിക്കാമെന്ന് പറഞ്ഞ ശേഷം അദ്ദേഹം മടങ്ങി.

ഫ്ളാറ്റിലെ തസക്കാർക്ക് അനുവദിച്ച പുനഃസ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകൾ നാളെ വിച്ഛേദിക്കുമെന്ന് അറിയിക്കാനെത്തിയ നഗരസഭാ സെക്രട്ടറി ആരിഫ് ഖാനെതിരെ താമസക്കാരുടെ പ്രതിഷേധം അരങ്ങേറി. വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് താമസക്കാർ അറിയിച്ചു.അതേസമയം, ഫ്‌ളാറ്റ് പൊളിക്കുമ്പോൾ പരിസരത്തെ വീടുകൾ തകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജനകീയ കൺവെൻഷൻ പ്രക്ഷോപം നടത്തി നിയത്രിത സ്ഫോടനം പ്രദേശത്തെ തകർക്കുമെന്ന് പ്രദേശവാസികൾ ആരോപിച്ചു കിട്ടിടം പൊളിക്കുന്നതു സ്പോടങ്ങൾ ഒഴിവാക്കണമെന്നു നാട്ടുകാർ സർക്കാരിനോടാവശ്യപ്പെട്ടു

You might also like

-