നിയമനതട്ടിപ്പ് ഹരിദാസനും ബാസിത്തും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾപുറത്ത്

പണം വാങ്ങിയത് അഖില്‍ മാത്യു ആണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അഖില്‍ മാത്യുവിന്റെ ഫോട്ടോ, അഖില്‍ സജീവ് ആണ് കാണിച്ചു തന്നത്. ഒരു തവണയാണ് കാണിച്ചു തന്നതെന്നും അത് മാസങ്ങള്‍ക്ക് മുമ്പായിരുന്നുവെന്നും ഹരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു

0

തിരുവനന്തപുരം | നിയമനതട്ടിപ്പ് ആരോപണത്തില്‍ പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരാതിക്കാരനായ ഹരിദാസനും ബാസിത്തും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. രണ്ട് പേര്‍ ഓട്ടോയില്‍ വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ഉച്ചയ്ക്ക് 1.32നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇവര്‍ എത്തിയത്. ബാസിത് ആരെയോ ഫോണില്‍ വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗേറ്റിന് പുറത്ത് ഏറെ നേരം ഇവര്‍ കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏപ്രില്‍ 10ലെ സിസിടിവി റെക്കോര്‍ഡിലാണ് ഇരുവരും പതിഞ്ഞിരിക്കുന്നത്. പണം കൈമാറുമ്പോള്‍ തനിക്കൊപ്പം ബാസിത്ത് ഇല്ലായിരുന്നുവെന്ന് ഹരിദാസന്‍ പറഞ്ഞിരുന്നു. മറ്റ് സിസിടിവികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

നിയമനതട്ടിപ്പ് ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണം നടക്കുകയാണ്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. സത്യം പുറത്തുവരണം. അപ്പോള്‍ കാണാമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം.പരാതിയില്‍ പൊലീസ് നേരത്തേ ഹരിദാസന്റെ മൊഴിയെടുത്തിരുന്നു. പണം വാങ്ങിയത് അഖില്‍ മാത്യു ആണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അഖില്‍ മാത്യുവിന്റെ ഫോട്ടോ, അഖില്‍ സജീവ് ആണ് കാണിച്ചു തന്നത്. ഒരു തവണയാണ് കാണിച്ചു തന്നതെന്നും അത് മാസങ്ങള്‍ക്ക് മുമ്പായിരുന്നുവെന്നും ഹരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഖില്‍ മാത്യു ആണെന്ന് പറഞ്ഞാണ് പണം കൈമാറിയത്. പൊലീസ് ഫോട്ടോകള്‍ കാണിച്ച് തന്ന് ചോദിച്ചറിഞ്ഞുവെന്നും അവ വ്യത്യാസമുണ്ടെന്നും ഹരിദാസന്‍ മൊഴിയെടുത്ത ശേഷം പറഞ്ഞു.

അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചാണ് സന്ദേശമയച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഓഫീസിനോ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനോ ബന്ധമില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കുന്നത്.അതേസമയം ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി വീണ ജോര്‍ജ്. പൊലീസ് അന്വേഷണം നടക്കുകയാണ്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. സത്യം പുറത്തുവരണം. അപ്പോള്‍ കാണാമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

You might also like

-