ഇതര സംസ്ഥാന തൊഴിലാളികൾക്ക് അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം അടക്കം അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം അടക്കം അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി. കൗൺസിലിംഗും നൽകണം. സമൂഹ മാധ്യമങ്ങളിലെ വ്യാജവാർത്ത തടയാൻ കർശന നടപടിയെടുക്കണമെന്നും കേന്ദ്രസർക്കാരിന് നിർദേശം നൽകി.അതേസമയം, കർണാടക സർക്കാർ അതിർത്തികൾ അടച്ചത് കേന്ദ്രസർക്കാർ പരിശോധിക്കേണ്ട വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നിരീക്ഷിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സംബന്ധിച്ച പൊതുതാൽപര്യഹർജി പരിഗണിക്കവേയാണ് സുപ്രിംകോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.