ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എസ്. ഇന്റലിജന്‍സ്

ഹംസയുടെ മരണത്തില്‍ യു.എസ്. പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

0

വാഷിംഗ്ടണ്‍ ഡി.സി.: ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാഡന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എസ്. ഇന്റലിജന്‍സ് വിഭാഗം.യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 2017 ല്‍ ഗ്ലോബല്‍ ടെറൊറിസ്റ്റിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒരു മില്യണ്‍ ഡോളര്‍ ഹംസയുടെ തലയ്ക്ക് വില നിശ്ചയിച്ചിരുന്നു. ഹംസയുടെ മരണത്തില്‍ യു.എസ്. പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2011 ല്‍ ബിന്‍ലാദന്‍ അമേരിക്കയുടെ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടപ്പോള്‍ ഹംസ ഇറാനില്‍ ഹൗസ് അറസ്റ്റിലായിരുന്നു.

ഹംസയുടെ മറ്റൊരു സഹോദരന്‍ കാലിദ് ബിന്‍ ലാഡനൊടൊപ്പം കൊല്ലപ്പെട്ടിരുന്നു.
2018 ലായിരുന്നു അവസാനമായി ഹംസയുടെ പ്രസ്താവന അല്‍ക്വയ്ദ പുറത്തുവിട്ടിരുന്നത്.
ബിന്‍ലാദനുശേഷം അല്‍ക്വയ്ദായുടെ നേതൃത്വസ്ഥാനത്തേക്ക് തനിക്ക് പരിശീലനം നല്‍കണമെന്ന് ഹംസ പിതാവ് ബില്‍ ലാദന് അയച്ച കത്തിന്റെ കോപ്പി നാവിസിലിന്റെ ആക്രമണത്തില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു.
ഒസാമ ബിന്‍ലാദന്റെ 6 ഭാര്യമാരില്‍ നിന്നും ഇരുപതുകുട്ടികളെങ്കിലും ഉണ്ടായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു.

ഹംസ കൊല്ലപ്പെട്ടിരിക്കാം എന്ന വാര്‍ത്ത ഇന്നാണ് ആദ്യമായി പുറത്തുവന്നതെങ്കിലും എത്രയോ മാസങ്ങള്‍ക്ക് മുമ്പ് ഹംസ കൊല്ലപ്പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹംസ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചു അഭിപ്രായം പറയുന്നതിന് പ്രസിഡന്റ് ട്രമ്പ് വിസമ്മതിച്ചു. വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം.

You might also like

-