കോതമംഗലം ചെറിയ പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. കേരളാ പൊലീസിന് സംരക്ഷണം ഒരുക്കാനാകില്ലങ്കിൽ സി.ആർ.പി.എഫിനെ നിയോഗിക്കാൻ നിർദ്ദേശം
ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം കോടതി തള്ളി
കൊച്ചി :സുപ്രിം കോടതി വിധി പ്രകാരം ഓർത്തഡോൿസ് പക്ഷത്തിന് ലഭിച്ച കോതമംഗലം ചെറിയ പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി അന്ത്യ ശാസനം . ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം കോടതി തള്ളി സംസ്ഥാന പൊലീസിന് പള്ളിയേറ്റെടുത്തു നല്കാൻ കഴിവില്ലെങ്കിൽ സി.ആർ.പി.എഫിനെ ഉപയോഗിച്ച് ഏറ്റെടുക്കാമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സി.ആർ.പി.എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഒരു മാസത്തെ സമയമാണ് സമയമാണ് കോടതി സർക്കാരിന് നൽകിയിട്ടുള്ളത് സമയ പരിധിക്കുള്ളിൽ പള്ളി ഏറ്റെടുത്തു നൽകി സുപ്രിം കോടതി വിധി നടപ്പാകില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിച്ച് ഭാരകൈമാറ്റം നടത്താനാണ് സംസ്ഥാന സർക്കാരിന് കോടതി അന്ത്യ ശാസനം നൽകിയിട്ടുള്ളത്