മൃതദേഹങ്ങൾ അടക്കം ചെയ്യാൻ അനുവദിക്കുന്നില്ലന്ന യാക്കോബായ പക്ഷത്തിന്റെ പരാതി അടിസ്ഥാനരഹിതം : മാർത്തോമാ പൗലോസ് ദ്വിതീയൻ

മൃതദേഹങ്ങൾ സെമിത്തേരികളിൽ അടക്കം ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല എന്നാൽ ആര് കാർമ്മികനാകണം എന്നതാണ് പ്രശ്നം

0

പതനതിട്ട : മൃതദേഹങ്ങൾ സെമിത്തേരിയിൽ അടക്കം അനുവദിക്കുന്നില്ല എന്നതരത്തിലുള്ള പ്രചരണത്തിലൂടെ അന്യമതസ്ഥരടക്കമുള്ള സമൂഹത്തിന്റെ സംപ്രീതി പിടിച്ച് പറ്റാനുള്ള ശ്രമമാണ് ഒരു വിഭാഗം നടക്കുന്നതെന്ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവ കുറ്റപ്പെടുത്തി.
സഭാ തർക്കത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനംവും യോഗവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മൃതദേഹങ്ങൾ സെമിത്തേരികളിൽ അടക്കം ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല എന്നാൽ ആര് കാർമ്മികനാകണം എന്നതാണ് പ്രശ്നം. മൃതദേഹങ്ങൾ സെമിത്തേരിയുടെ കൈവശക്കാരുടെ അറിവില്ലാതെ അടക്കം ചെയ്യുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകും. എല്ലാവരേയും ഒരുമിപ്പിച്ച് നിർത്തുക എന്നത് മലങ്കര സഭയുടെ ഉത്തരവാദിത്വമല്ല. വ്യവഹാരം പാടെ തോറ്റപ്പോഴാണ് ഈ ചിന്ത ഇവർക്ക് ഉണ്ടായതെന്നും ഇത്തരം തന്ത്രങ്ങളും കൗശലങ്ങളും കൊണ്ട് കോടതി വിധിയെ മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തിൽ പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവ കുറ്റപ്പെടുത്തി. കൈയ്യക്കു കൊണ്ടും ചില ശക്തികളെ സ്വാധീനിച്ചും കോടതി വിധിയെ മറികടക്കാൻ ശ്രമം നടക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും കത്താത്ത പെട്രോൾ ദേഹത്ത് ഒഴിച്ചും കുട്ടികളുടെ കൈയ്യിലെ രക്തം കാണിച്ചും അന്യമതസ്ഥരടക്കമുള്ള പൊതു സമൂഹത്തിന്റെ പ്രീതി നേടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇപ്പോഴത്തെ കാതോലിക്കാ ബാവയാണ് എല്ലാ സമാധാന ശ്രമങ്ങൾക്കും തടസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതിയുടെയും നിയമത്തിന്റെയും മാർഗ്ഗത്തിലുടെയുള്ള പ്രതിഷേധം മാത്രമാണ് ഏക പരിഹാരമെന്ന് അദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഉത്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുരിയാക്കോസ് മാർ ക്ലിമ്മീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തിന് ശേഷം നടന്ന പ്രതിഷേധ പ്രഖടനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാക്കാംകുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രഖടനം നഗരം ചുറ്റി സെ സെൻട്രൽ ജംഷനിൽ എത്തി സമാപിച്ചു.

You might also like

-