വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വൈദികന് ഉപാധികളോടെ ജാമ്യം

നേരത്തെ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫാ. ജോണ്‍സണ്‍ വി മാത്യു ഹൈക്കോടതിയെ സമീപിച്ചത്.

0

കൊച്ചി: കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന് ജാമ്യം. കേസിലെ മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യുവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയായ ഫാ. ജോണ്‍സണ്‍ വി.മാത്യുവിന് കര്‍ശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതിഅനുവദിച്ചിട്ടുള്ളത് . നേരത്തെ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫാ. ജോണ്‍സണ്‍ വി മാത്യു ഹൈക്കോടതിയെ സമീപിച്ചത്.

ഫാ. ജോണ്‍സണ്‍ വി മാത്യുവിനോട് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടുണ്ട്. ഇതിനു പുറമെ ഇരയായ വീട്ടമ്മയുടെ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, ആഴ്ചയില്‍ രണ്ടു ദിവസം സ്റ്റേഷനില്‍ ഹാജരാകണമെന്നും ഉപാധികളുണ്ട്. കേസിലെ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യുവും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.അതേസമയം കേസില്‍ ഒന്നും രണ്ടും പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ് . വൈദികരായ ഫാ. സോണി അബ്രഹാം വര്‍ഗീസ്, ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി പരിഗണിക്കുക.

You might also like

-