കുമ്പസത്തിന്റെയും കൗണ്‍സിലിങിന്റെയും മറവിൽ ലൈംഗിക പീഡനം ; യുവതിയുടെ മൊഴി
പ്രായപൂർത്തിയാകുന്നതിന് മുൻപും ഒരു വൈദികൻ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി
പത്തനംതിട്ട :കുമ്പസരിക്കാനും കൗണ്‍സിലിങിനുംമറവിൽ വൈദികര്‍ ബ്ലാക് മെയില്‍ ചെയ്ത് പീഡിപ്പിച്ച; യുവതിയുടെ മൊഴി ഇങ്ങനെ,അഞ്ച് വൈദികർക്കെതിരയാണ് ലൈംഗിക പീഡനം സംബന്ധിച്ച ആരോപണം ഉയർന്നത്. എന്നാല്‍ ഫാ. ജെയ്സ് കെ.ജോർജ്ജ്, ഫാ. എബ്രാഹം വർഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി.മാത്യു, ഫാ.ജോബ് മാത്യു എന്നീ നാല് പേര്‍ക്കെതിരെ മാത്രമാണ് വീട്ടമ്മ മൊഴി നൽകിയത്.
തിരുവനന്തപുരം: വീട്ടമ്മയെ ബാലംസംഗം ചെയ്ത സംഭവത്തിൽ ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്ന ബലാൽസംഗമെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകുന്നതിന് മുൻപും ഒരു വൈദികൻ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
അഞ്ച് വൈദികർക്കെതിരയാണ് ലൈംഗിക പീഡനം സംബന്ധിച്ച ആരോപണം ഉയർന്നത്. എന്നാല്‍ ഫാ. ജെയ്സ് കെ.ജോർജ്ജ്, ഫാ. എബ്രാഹം വർഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി.മാത്യു, ഫാ.ജോബ് മാത്യു എന്നീ നാല് പേര്‍ക്കെതിരെ മാത്രമാണ് വീട്ടമ്മ മൊഴി നൽകിയത്. ഇടവക വികാരിയായിരുന്ന എബ്രാഹം വർഗീസ് 16 വയസ്സുമുതൽ തന്നെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം വിവാഹ ശേഷം ഫാ.ജോബ് മാത്യുവിനോട് കുമ്പസാരിച്ചു. ഇതിന് ശേഷം ഇക്കാര്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ജോബ് മാത്യു പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷിണിപ്പെടുത്തി ഫാ.ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മോർഫ് ചെയ്ത ചിത്രങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോള്‍ഴാണ് ഫാ.ജെയ്സ് കെ.ജോർജ്ജിന് മുന്നിൽ കൗണ്‍സിലിങിന് പോയയത്. ഇതോടെ പീഡന വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി, കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഈ വൈദികനും പീഡിപ്പിച്ചുവെന്നാണ് കേസ്. ഹോട്ടൽ ബില്ല് നൽകാനായി ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏഴര പവൻ സ്വര്‍ണ്ണം മോഷ്ടിക്കേണ്ടിവന്നുവെന്നും സ്ത്രീയുടെ മൊഴിയിലുണ്ട്.
ഹോട്ടൽ ബില്ല് ഇ-മെയിലിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് തിരിച്ചറിയുന്നത്. വീട്ടമ്മയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തും. കേസെടുത്ത സാഹചര്യത്തിൽ വൈദികരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് സൂചന. വൈദികർക്കെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ ഓർത്തഡോക്സ് സഭാ നിരണം ഭദ്രാസനത്തിന്‍റെ കൗൺസിൽ യോഗം വൈകുന്നേരം ചേർന്നു