മൂന്നാറില്‍ അഞ്ചുകോടി വിലയുള്ള ആംബര്‍ഗ്രീസുമായി (തിമിംഗല ശര്ദ്ധി )അഞ്ചുപേരെ വനപാലകർ പിടികൂടി
തമിഴ്നാട് ദിന്ധുക്കൽ ജില്ല വത്തലഗുണ്ട് സ്വദേശിയായ മുരുകൻ , രവികമാർ തേനി ജില്ല വംശനാട് സ്വദേശിയായ വേൽമുരുകൻ, പെരിയകുളം സ്വദേശി സേതു, മൂന്നാർ സെവൻമല എസ്റ്റേറ്റ് സ്വദേശിയായ സേതു എന്നിവരാണ് പിടിയിലായിട്ടുള്ളത്
മൂന്നാർ :മൂന്നാറില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസുമായി (തിമിംഗല ശര്ദ്ധി )അഞ്ചുപേരെ വനപാലകർ പിടികൂടി രഹസ്യ വിവരത്തെത്തുടർന്ന് വനപാലകരെ നടത്തിയ പരിശോധനയിലാണ് കോടികൾ വിലവരുന്ന തിമിംഗല ശർദ്ധി പിടികൂടിയത് . തമിഴ്നാട് സ്വദേശികളായ നാല് പേരും. ഒരു മൂന്നാര്‍ സ്വദേശിയുമാണ്പിടിയിലയിട്ടുള്ളത് . മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിച്ച് ആംബര്‍ഗ്രീസ് (തിമിംഗല ശർദ്ധി) കച്ചവടം നടത്തി കൈമാറുന്നതിനിടയിലാണ പ്രതികൾ വനപാലകരുടെ പിടിയിലാവുന്നത് .വനംവകതുപ്പ് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയിഡ്. തമിഴ്നാട് ദിന്ധുക്കൽ ജില്ല വത്തലഗുണ്ട് സ്വദേശിയായ മുരുകൻ , രവികമാർ തേനി ജില്ല വംശനാട് സ്വദേശിയായ വേൽമുരുകൻ, പെരിയകുളം സ്വദേശി സേതു, മൂന്നാർ സെവൻമല എസ്റ്റേറ്റ് സ്വദേശിയായ സേതു എന്നിവരാണ് പിടിയിലായിട്ടുള്ളത്
തമിനാട്ടിൽ നിന്നും കൊണ്ടുവന്ന തിമിംഗല ശര്ദ്ധി പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ടിലെത്തിച്ച് കൈമാറുന്നതിനിടയിലാണ് വനപാലകർ ഇവരെ പിടികൂടിയത്. വനം വകുപ്പിലെ ഇൻറലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.
മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൻ്റെ കീഴിലുള്ള പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹരീന്ദ്രനാഥ് ആണ് റെയ്ഡിന് നേതൃത്വം നൽകിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു. മൂന്നാര്‍ സ്വദേശിയായ മുരുകനെന്ന ആളുടെ നിര്‍ദ്ദേശപ്രകാരമാണ് ആംബർഗ്രിസ് മൂന്നാറിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം . തമിഴ്നാട്ടിൽ കേരളത്തിലേയ്ക്ക് തിമിംഗല ശർദ്ധി എങ്ങനെ എത്തിച്ചുവെന്നും എവിടേയ്ക്കാണ് കടത്തിക്കൊണ്ടു പോകുന്നു വെന്നും കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു വരികെയാണെന്നു സംബന്ധിച്ചും പരിശോധിച്ച് വരികയാണെന്നും റെയിഞ്ചോഫീസര്‍ ഹരീന്ദ്രനാഥ് വ്യക്തമാക്കി.