കാട്ടുപ്പന്നികളെ വേട്ടയാടാൻ കർഷകരെ അനുവദിക്കുന്ന ഹൈക്കോടതി ഉത്തരവിനോട് മുഖം തിരിച്ചു വനം വകുപ്പ്

2021 ജൂലൈ 23 തീയതിയിൽ ഹൈക്കോടതി ഉത്തരവിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഉപദ്രവകാരികളായ വന്യ മൃഗങ്ങളെ വേട്ടയാടിക്കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് നിർദേശം ,നിലവിലെ നിയമം അനുസരിച്ച് ചിഫ് വൈൽഡ് ലൈഫ് വാർഡനാണ്.

0

ഇടുക്കി :കാട്ടു പന്നിയെ വേട്ടയാടി കൊല്ലാൻ കർഷകർക്ക് അനുമതി നൽകികൊണ്ടുള്ള ഹൈകോടതിയവിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സര്ക്കാര് കേന്ദ്ര സർക്കാരുമായി കൂടി ആലോചിച്ചു . നിയമം പ്രാബല്യമാക്കൻ നടപടി സ്വീകരിക്കണമെന്ന് അവശ്യ ശ്കതമാകുകയാണ്. 2021 ജൂലൈ 23 തീയതിയിൽ ഹൈക്കോടതി ഉത്തരവിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഉപദ്രവകാരികളായ വന്യ മൃഗങ്ങളെ വേട്ടയാടിക്കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് നിർദേശം ,നിലവിലെ നിയമം അനുസരിച്ച് ചിഫ് വൈൽഡ് ലൈഫ് വാർഡനാണ്.ഇതിന് ഉത്തരവ് നൽകേണ്ടത് , മാത്രമല്ല കാട്ടു പന്നികളെ ശൂദ്ര ജീവികളുടെ ഗണത്തിൽപെടുത്തി കൊല്ലുവാനുള്ള നടപടി കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു എന്നാൽ ഹൈക്കോടതി ഉത്തരവുണ്ടായി ദിവസ്സങ്ങൾ പിന്നിട്ടിട്ടും സംസ്ഥാന സർക്കാരും വനം വകുപ്പ് തുടർ നടപടി സ്വീകരിക്കാത്തതിനാൽ കാട്ടു പന്നി ശല്യം നിമിത്തം പൊരുതി മുട്ടിയ മലയോരകര്ഷകര്ക്ക് നീതി വൈകുകയാണ് . മുൻപ് കൃഷിടത്തിൽ ഇറങ്ങുന്ന കാട്ടു പന്നികളെ കൊല്ലുവാൻ വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു . മുൻകൂട്ടി അനുമതി വാങ്ങി ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് വേട്ടയാടാനായിരുന്നു അനുമതി , എന്നാൽ ഇതു ഒട്ടു പ്രായോഗികമല്ലന്നു .ലൈസൻസുമുള്ള തോക്കുള്ള കർഷകർ വിരളമാണെന്നും ആയതിനാൽ മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉപദ്രവകാരികളായ കാട്ടുപന്നികൾ വേട്ടയാടി ഉൻമൂലം ചെയ്യാൻ അനുമതി നൽകണമെന്നും കാട്ടു പന്നികളെ ശൂദ്ര ജീവികളായി പ്രഖ്യപിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു ഒരു കൂട്ടം കർഷകർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

ഹർജി പരിഗണിച്ച കോടതി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം. ഉപദ്രവകാരികളായ കൊല്ലൻ അനുമതി നൽകേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണെന്നും കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വേട്ടയാടാൻ ഉത്തരവിറക്കണമെന്നുമാണ് ഹൈ കോടതി ഉത്തരവിട്ടത് . ജസ്റ്റിസ് പി ബി സുരേഷ് ബാബു അടങ്ങുന്ന ഹൈക്കോടതി ബഞ്ചിന്റെതാണ് ഉത്തരവ് . എന്നാൽ ഉത്തരവുണ്ടായി ദിവസ്സങ്ങൾ പിന്നിട്ടും കോടതി ഉത്തരവ് നടപ്പിൽ വരുത്താൻ വനം വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല .ഉത്തരവു പ്രകാരം കാട്ടുപന്നികളെ ശുദ്രജീവിയായി പ്രഘ്യാപിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കിഴിലുള്ള കേന്ദ്ര വനം പരിസ്ഥി മന്ത്രാലയമാണ് .സംസ്ഥാനം കേന്ദ്രത്തോട് ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്നതായാണ് വിവരം .

കൃഷിക്കാർക്ക് ഏറ്റവും അധികം ഉപദ്രവം ചെയ്യുന്ന വന്യമൃഗങ്ങളിൽ ഒന്നാണ് കാട്ടു പന്നികൾ കൃഷി വിളകൾ നശിപ്പിക്കുന്നതിന് പുറമെ മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ഇവ ഉപദ്രവിച്ചു ജീവഹാനി വരുത്താറുണ്ട് . പതിനാലു വര്ഷത്തോളമാണ് .വർഷത്തിൽ ഒരു തവണ പ്രസവിക്കുന്ന ഇവ ശരാശരി അഞ്ചു കുഞ്ഞുങ്ങളെ വരെ പ്രസവിക്കുന്നു. രണ്ടാം വർഷം മുതലാണ് ഇവയ്ക്കു തേറ്റ വളർന്നു തുടങ്ങുക.നൂറുകണക്കിന് പന്നികൾ ജീവൻ കൊടുത്തശേഷമാണ് ഒരു പെൺ പന്നി ചത്തൊടുങ്ങുന്നുത് ഇത്തരത്തിൽ പതിനായിരക്കണക്കിന് പന്നികൾ വനമേഖലയിൽ പെറ്റു പെരുകിയതോടെ കാടിനോട് ചേർന്നുള്ള കാർഷിക മേഖലയിൽ ഇപ്പോൾ പൊതു ശല്യമായി ഇവ മാറിയിരിക്കുകയാണ്.

You might also like

-