ആശുപത്രിയിലെ ജീനക്കാരുടെ സംരക്ഷണത്തിനായി ഓർഡിനൻസ് ഉടൻ

ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു

0

തിരുവനന്തപുരം| ആശുപത്രിയിലെ ജീനക്കാരുടെ സംരക്ഷണത്തിനായി അടുത്ത മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാർ. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഓർഡിനൻസിൽ പരിഗണിക്കും. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച ആളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്.

You might also like

-