ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ച് പ്രതിപക്ഷം. അംബേദ്ക്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു

ഭരണഘടന വിശുദ്ധ പുസ്തകമാണെന്ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു

0

ഡൽഹി :കുതിര കച്ചവടത്തിലൂടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകറിക്കാനുള്ള ശ്രമങ്ങൾ പാളി . വിവാദത്തിനിടെ നടന്ന ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ച് പ്രതിപക്ഷം. ബി.ജെ.പി ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച പ്രതിപക്ഷം, പാര്‍മെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു.ഭരണഘടന വിശുദ്ധ പുസ്തകമാണെന്ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു.

70ആമത് ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായാണ് പാര്‍ലമെന്‍റെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളം ചേര്‍ന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അടക്കമുള്ളവര്‍ പങ്കെടുത്തു.രാജ്യസഭയുടെ 250ാം സമ്മേളത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിനും സര്‍ക്കാര്‍ തുടക്കമിട്ടു. അതേസമയം പരിപാടി ബഹിഷ്കരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ അംബേദ്ക്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു.

You might also like

-