എംപിമാരുടെ സസ്പെൻഷൻ പ്രതിപക്ഷം പാർലിമെന്റ് ഇന്ന് പ്രക്ഷുബ്ധമാക്കും
സസ്‌പെന്‍ഷനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം
ന്യൂഡല്‍ഹി: ലോക്‌സഭ എംപിമാരുടെ സസ്‌പെന്‍ഷനെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമാക്കും. ഏഴ് ലോക്‌സഭ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേര്‍ന്ന് സഭയില്‍ കൂട്ടായ നിലപാടെടുക്കുന്ന കാര്യം ആലോചിക്കും.
ബെന്നി ബഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പടെ ഏഴ് എംപിമാരെയാണ് ഈ സമ്മേളനം അവസാനിക്കും വരെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റ് പരിസരത്ത് നിന്ന് പിന്‍വാങ്ങാനും ഇന്നലെ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യം പരിഗണിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.