ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞു.
. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയേയും ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയുമാണ് തടഞ്ഞത്. ഇവരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല.
ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയേയും ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയുമാണ് തടഞ്ഞത്. ഇവരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല.
കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്‍സംഘം വിലയിരുത്താനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം എത്തിയത്. സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡി.രാജ, മനോജ് ഝാ തുടങ്ങിയവരാണ് രാഹുലിനൊപ്പമുള്ള സംഘത്തിലുള്ളത്. കശ്മീരിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ടായിരുന്നു.
കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ ആവശ്യം. തുടര്‍ന്നാണ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ഗാന്ധിയെ കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു. എന്നാല്‍ ഇതോടെ ഗവര്‍ണ്ണര്‍ നിലപാട് മാറ്റി.
അതേസമയം വീട്ടുതടങ്കലില്‍ കഴിയുന്ന കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കായി സിപിഎം സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി.