ബഫർസോൺ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്? 2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആർക്ക് വേണ്ടി? 3.ഉപഗ്രഹ സർവെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ? 4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന് 5.ഓഗസ്റ്റ് 29, ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോർട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്?

0

തിരുവനന്തപുരം|ബഫര്‍സോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.പ്രതിുക്ഷവുമായി ചര്‍ച്ചക്ക് സർക്കാർ തയ്യാറായില്ല
മാനുവൽ സർവ്വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതിൽ ദുരൂഹതയുണ്ട്.വിദഗ്ധ സമിതി എന്ത് ചെയ്തെന്ന് പോലും സർക്കാർ അന്വേഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി,സര്‍ക്കാര്‍ ദുരൂഹമായ ഉറക്കം നടിക്കുകയാണ്. നിരുത്തരവാദത്തോടെ പ്രവര്‍ത്തിച്ച സര്‍ക്കാരിനെ തലയ്ക്കടിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിക്കു മുന്നിലേക്ക് അഞ്ച് ചോദ്യങ്ങള്‍ വയ്ക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുകേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി നിലപാട് ആവര്‍ത്തിച്ചാല്‍ കൃഷിയിറക്കാനോ വീടുവയ്ക്കാനോ സാധിക്കാതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം

1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?
2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആർക്ക് വേണ്ടി?
3.ഉപഗ്രഹ സർവെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ?
4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്
5.ഓഗസ്റ്റ് 29, ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോർട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്?

സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി വന്നാൾ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏൽക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു..ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും മുന്ന് മാസത്തിനകം അന്തിമ റിപ്പോർട്ടും എന്ന് ഉത്തരവിൽ പറഞ്ഞതല്ലാതെ വിദദ്ധ സമിതി ഒന്നും ചെയ്തില്ല.
ദുരൂഹത നിറഞ്ഞ ഉത്തരവാദിത്തം ഇല്ലായ്മയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മൂന്ന് മാസത്തെ കാലാവധിയുള്ള വിദഗ്ധ സമിതിക്ക് ആനൂകൂല്യം നിശ്ചയിക്കുന്നത് രണ്ടര മാസത്തിന് ശേഷമാണ് ,ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇടപെട്ടത് ഒരു താൽപര്യവും ഇല്ലാതെയാണ്.പരമാവധി മൂന്നാഴ്ച കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് സർക്കാർ വഷളാക്കിയത്.ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്ന ഉത്തരവ് 2019 ല്‍ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങള്‍ പഠിച്ചില്ല. മാനുവല്‍ സര്‍വെ നടത്തണമെന്നത് ഉള്‍പ്പെടെ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷം സമര്‍പ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേര്‍ക്കാനോ തയാറായില്ല, സതീശന്‍ ആരോപിച്ചു.

അതേസമയം ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു. വനം, റവന്യൂ, ധനം, തദ്ദേശമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയും, അഡ്വക്കറ്റ് ജനറലും യോഗത്തിൽ പങ്കെടുക്കാൻ എത്തി.സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വളരെ നിർണായകമായ യോഗമാണ് ഇന്നത്തേത്. ഉപഗ്രഹസർവേയുമായി ബന്ധപ്പെട്ട ആശങ്കകളാവും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഉപഗ്രഹസർവേ തയ്യാറാക്കിയപ്പോൾ ബഫർ സോണുമായി ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ വീടുകൾ,കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടില്ല എന്ന ആരോപണമുയർന്നിരുന്നു. പ്രതിപക്ഷവും കെസിബിസിയും പ്രശ്‌നം ഏറ്റെടുത്തതോടെയാണ് സർവേ റിപ്പോർട്ട് അന്തിമമല്ല എന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിച്ചേർന്നത്. നേരിട്ടുള്ള ഫീൾഡ് സർവേ വേണം എന്നതാണ് മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യം. ഇതിന് സർക്കാർ അനുകൂല നിലപാടും സ്വീകരിച്ചിട്ടുണ്ട്.

You might also like

-