യു ഡി എഫ് അധികാരത്തിലെത്തിയാൽ ഇടതു സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 

സംസ്ഥാന സർക്കാരിന്റെ വികലവും കർഷക വിരുദ്ധവുമായ നയ സമീപനം മൂലം കാർഷിക മേഖല സമ്പൂർണ്ണമായി തകർന്നിരിക്കുകയാണ് .

മുവാറ്റുപുഴ | യു ഡി എഫ് അധികാരത്തിലെത്തിയാൽ ഇടത് സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ നിയമങ്ങൾ
പൊളിച്ചെഴുതുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു .ഇനിയും ഒരു ഭൂമിയും വനമാക്കാൻ അനുദിക്കുകയില്ലന്നും അദ്ദേഹം പറഞ്ഞു . മുവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കർഷക പഞ്ചായത്തിൽ “കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി “എന്നവിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉത്‌ഘാടനം ചെയ്ത സംസാരിക്കാനുയായിരുന്നു അദ്ദേഹം .
സംസ്ഥാന സർക്കാരിന്റെ വികലവും കർഷക വിരുദ്ധവുമായ നയ സമീപനം മൂലം കാർഷിക മേഖല സമ്പൂർണ്ണമായി തകർന്നിരിക്കുകയാണ് .തോട്ടമേഖലയിലെ ഭൂ വിനിയോഗം കർഷകർക്ക് അനുകൂലമായി നിയമത്തിൽ മാറ്റമുണ്ടാക്കും ,കർഷകർ ഇന്ന് അനുഭവിക്കുന്ന പ്രശ്ങ്ങളിൽ പരിഹാരം ഉണ്ടാക്കുന്നതിന് സ്വതന്ത്ര കർഷകരുമായി കൂടിയാലോചിച്ചു സമയ ബന്ധിതമായി പ്രശനങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നും യുഡിഎഫ് ന്റെ പ്രകടനപത്രികയിൽ കർഷകരുടെ ആവശ്യം ഉൾപ്പെടുത്തി പരിഗണിച്ചു നടപ്പാക്കും യു ഡി എഫ് ന് ഭരണം ലഭിച്ചയാൽ കർഷക വിരുദ്ധമായ മുഴുവൻ നിയമങ്ങളും പരിഷകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു .
വെസ്റ്റേൺ പീപ്പിൾസ് ഫൗണ്ടേഷൻ കൺവീനിയർ ടിജോ കാപ്പൻ ആദ്യത്ത വഹിച്ച യോഗത്തിൽ ഇടുക്കി എം പി ഡീൻ കുരിയാക്കോസ് , മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽ നടൻ , ബി ജെ പി സംസ്ഥാന സമിതി അംഗം ഷോൺ ജോർജ്ജ് ,തുടങ്ങിയർ സംസാരിച്ചു .

You might also like

-