കരുവന്നൂർ ബാങ്ക് തട്ടിപ്പ്​ കേസ്​ സി.പി.എം അറിഞ്ഞിട്ടും മറച്ചുവച്ചു പ്രതിപക്ഷ നേതാവ്

സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്

0

തിരുവനന്തപുരം :കരുവന്നൂർ ബാങ്ക് തട്ടിപ്പ്​ കേസ്​ സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്​. കേസ്​ സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണം കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളിലേയക്ക്. കൂടുതല്‍ പ്രതികളാകുമെന്നാണ് സൂചന. ഒളിവിലുള്ള പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം പ്രാദേശിക നേതാക്കളടക്കം പ്രതികളായ ബാങ്ക് തട്ടിപ്പ് ചര്‍ച്ച ചെയ്യാന്‍ സിപിഎം അടിയന്തര യോഗം വിളിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടി നാളത്തെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും . സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന പ്രതിനിധി അടക്കം പങ്കെടുക്കുന്ന അടിയന്തരയോഗം വിളിച്ചത്. ബാങ്ക് ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് സിപിഎം അംഗങ്ങളോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു

അതേ സമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കോടികള്‍ വെട്ടിച്ച മുഖ്യ പ്രതികളായ ബിജു കരീമും, ബിജോയിയും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി. ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. നാലാം പ്രതി കിരൺ വിദേശത്തേക്ക് കടന്നതായും പോലീസ് പറഞ്ഞു.ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രതികൾക്കായി ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഊർജിതമാക്കി.

You might also like

-