മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖൈ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

രാധാകൃഷ്ണയുടെ മകന്‍ സുജയ് വിഖേ പാട്ടീല്‍ അഹമ്മദ്‌നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. വൈകാതെ തന്നെ പാട്ടീലും ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

0

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖൈ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. ഏപ്രില്‍ 25ന് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം പാട്ടീല്‍ രാജി വെച്ചിരുന്നു.രാജിക്ക് പിന്നാലെ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കൂടിക്കഴ്ച നടത്തി. രാധാകൃഷ്ണയുടെ മകന്‍ സുജയ് വിഖേ പാട്ടീല്‍ അഹമ്മദ്‌നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. വൈകാതെ തന്നെ പാട്ടീലും ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ന് രാവിലെയാണ് രാധാകൃഷ്ണ വിഖൈ പാട്ടീല്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രിയും എംഎല്‍എയുമായ അബ്ദുള്‍ സത്താര്‍ പ്രതികരണവുമായി രംഗത്തെത്തി. താന്‍ ബിജെപിയില്‍ ചേരുമെന്നും തനിക്കു പുറമേ പത്തോളം എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

You might also like

-