ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടി ഇന്ത്യ ,പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ തകർത്തു

പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

ഡൽഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ആക്രമണം സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. വളരെ കിരാതമായ ആക്രമണമാണ് ഉണ്ടായത്. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് ടിആര്‍എഫ്. ജമ്മു കശ്മീരിലും രാജ്യമെമ്പാടും, വര്‍ഗീയ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനായിരുന്നു ശ്രമം. വിനോദ സഞ്ചാരത്തെ ഇല്ലാതാക്കാനും കശ്മീരിന്റെ വികനസത്തെ ഇല്ലാതാക്കാനും കൂടിയാണ് ആക്രമണത്തിലൂടെ ശ്രമിച്ചത്. അതിനെയെല്ലാം ഇന്ത്യ വിജയകരമായി അതിജീവിച്ചു. പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും വിക്രം മിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര-നാവിക-വ്യോമസേന സംയുക്തമായാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു.പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയകരമായി ഒൻപത് ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ തകർത്തു. കൃത്യമായ ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിൻ്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടിയാണ് കേണൽ ഇക്കാര്യം വിശദീകരിച്ചത്.

പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

.പഹല്‍ഗാം ആമണത്തിനുശേഷവും, രാജ്യത്തെ ഭീകര സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പാകിസ്ഥാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് കണ്ടെത്തി. എത്രയും വേഗം അതിനെ അവസാനിപ്പിക്കുകയും ഭീഷണി ഒഴിവാക്കുകയും വേണമെന്ന് തോന്നി. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെയോടെ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടതെന്ന് വിക്രം മിസ്രി വിശദീകരിച്ചു.ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്ഥാന്‍ മാറിയിരിക്കുന്നു. നിരോധിക്കപ്പെട്ട അന്താരാഷ്ട്ര ഭീകരര്‍ പോലും പാക് മണ്ണ് സുരക്ഷിതമെന്ന് കരുതുന്നു. ലോകത്തെയും രാജ്യാന്തര സംഘടനകളെയും മനപൂര്‍വം തെറ്റിധരിപ്പിക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ പ്രശസ്തരാണ്. ആ ഭീകരതയെ ഇന്ത്യ ചെറുക്കും. ഭീകരരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.

ക്ലിനിക്കല്‍ കൃത്യതയോടെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. ആക്രമണത്തിനുള്ള ആയുധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഒരു സിവിലിയനും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരടക്കമുള്ള ഭീകരര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്ന് സോഫിയ ഖുറേഷി വിവരിച്ചു.

പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ആക്രമണത്തില്‍ നശിപ്പിച്ചു. പാകിസ്ഥാന്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടത്തുന്ന കേന്ദ്രങ്ങളാണ് ഇല്ലാതാക്കിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്. വിക്രം മിസ്രി, സോഫിയ ഖുറേഷി എന്നിവര്‍ക്കൊപ്പം വിംഗ് കമാണ്ടര്‍ വ്യോമിക സിംഗും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ തീവ്രവാദത്തിന് പ്രോത്സാഹനം നൽകി. ഭീകരാക്രമണം നടത്തിയ ലഷ്‌കർ-ഇ-തൊയ്ബയ്ക്കും ടിആർഎഫിനും പാകിസ്ഥാൻ പിന്തുണ നൽകിയത് വ്യക്തമായി. ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായത് കൊണ്ടാണ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. സംഘർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ വിക്രം മിസ്രി, ഇതിനാലാണ് മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞതെന്നും വിശദീകരിച്ചു

You might also like

-