‘ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി.ആക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു.

ശ്രീനഗർ |പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി.ആക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു. കൂടാതെ തിരിച്ചടിക്കുമെന്ന് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്ന് സൈന്യം അറിയിച്ചു. ആക്രണത്തിന് പിന്നാലെ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങൾ അടച്ചിടുമെന്ന് വിമാനക്കമ്പനികൾ യാത്രിക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശ്രീനഗർ, ജമ്മു, ലേ, അമൃത്സർ, ധരംശാല വിമാനത്താവളങ്ങള്‍ ഇതിനോടകം അടച്ചിട്ടുണ്ട്. പാകിസ്ഥാനുമായുള്ള വിമാന സർവീസുകൾ ഇന്ത്യ ഖത്തർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എമറേറ്റസ്, ഫിന്‍ എയർ, ടർക്കിഷ് കാർഗോ, സൗദിയ വിമാനക്കമ്പനികള്‍ പാക് വ്യോമപാത താത്കാലികമായി ഉപേക്ഷിച്ചു. എയർ ഫ്രാന്‍സ് പാകിസ്താനിലൂടെയുള്ള എല്ലാ വിമാനസർവ്വീസുകളും റദ്ദാക്കി
മുരിഡ്‌കെ,ബഹവൽപൂർ, കോട്‌ലി ,ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ജെയ്ഷെ ഭീകരന്‍ മസൂദ് അസറിന്‍റെയും ലഷ്കർ ഭീകരന്‍ ഹാഫിസ് സയീദിന്‍റെയും ശക്തികേന്ദ്രങ്ങളിലെ ലക്ഷ്യം വെച്ചാണ് ആക്രണം നടന്നത്.ആറിടങ്ങളിലായാണ് ആക്രണം നടന്നതെന്ന് പാകിസ്ഥാൻ വൃത്തങ്ങൾ അറിയിക്കുന്നത്. ആക്രമണത്തിൽ എട്ട് പേർ മരിച്ചുവെന്നും 35 പേർക്ക് പരിക്കേറ്റെന്നും 2 പേരെ കാണാതായെന്നും പാകിസ്ഥാൻ അറിയിക്കുന്നു.
മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്നത്. അതേസമയം പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. അതേസമയം, ഇനിയും ഇത്തരം പ്രവൃത്തികൾ തുടര്‍ന്നാൽ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നൽകുന്ന സൂചന.

ഇതുവരെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് വിരുദ്ധമായി പാകിസ്ഥാൻ്റെ രാജ്യ പരിധിക്കുള്ളിലുള്ള ഭീകര കേന്ദ്രങ്ങളിൽ അടക്കമാണ് ഇന്ത്യൻ സേന തീമഴ പെയ്യിച്ചിരിക്കുന്നത്.പാക് അധീന കശ്മീരിൽ മാത്രമാണ് അടുത്തിടെ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയിരുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പിന്തുണ തേടിയ ഇന്ത്യ പാകിസ്ഥാനിൽ രാജ്യം നടത്തിയ ആക്രമണങ്ങൾ വലിയ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടാക്കിയിരിക്കുന്നത്

You might also like

-