ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ്; ഇന്നലെ മാത്രം 198 ബസുകള്‍ക്കെതിരെ കേസെടുത്തു
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ഒരാഴ്ച പിന്നിടുമ്പോള്‍ ചുമത്തപ്പെട്ട പിഴ 30 ലക്ഷം കടന്നു.
നിയമം ലംഘിച്ച് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി മാത്രം 198 ബസുകള്‍ക്കെതിരെ നടപടിയെടുത്തു ഇതില്‍ 22 ബസുകള്‍ കല്ലടയുടേതാണ്.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ഒരാഴ്ച പിന്നിടുമ്പോള്‍ ചുമത്തപ്പെട്ട പിഴ 30 ലക്ഷം കടന്നു. ആയരത്തിലധികം ബസുകളാണ് ഇതുവരെ നടപടി നേരിട്ടത്. അനധികൃതമായി ചരക്ക് കടത്തിയതിനാണ് കൂടുതല്‍ ബസുകള്‍ക്കും പിടി വീണത്. ഇന്നലെ രാത്രി പരിശോധനയില്‍ 198 ബസുകള്‍ക്ക് പിഴചുമത്തി. ഇതില്‍ 22 ബസുകള്‍ കല്ലട ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്നലത്തെ പിഴ മാത്രം 5,47,000 രൂപവരും.
ഒരേ കുറ്റകൃത്യത്തിനാണ് ബസുകള്‍ വീണ്ടും വീണ്ടും പിടിയിലാകുന്നത് മോട്ടോര്‍വാഹന വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം ബസ്സുകളുടെ പെര്‍മിറ്റ് താത്കാലികമായി റദ്ദാക്കുന്നതും മോട്ടോര്‍വാഹന വകുപ്പ് പരിശോധിക്കുന്നത്. ബാംഗ്ലൂരിലേക്കുള്ള യാത്രക്കരെ കല്ലട ബസ്സിലെ ഗുണ്ടകള്‍ ആക്രമിച്ചതോടെയാണ് ഒപറേഷന്‍ നൈറ്റ് റൈഡേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്. പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.