ഓപ്പറേഷൻ ബേലൂർ മഖ്‌ന: ദൗത്യം തത്ക്കാലത്തേക്ക് ഉപേക്ഷിച്ച് വനംവകുപ്പ്

കുടിയേറ്റ മേഖലയായ മണ്ണുണ്ടിയിൽ 5 യൂണിറ്റ് രാത്രി പട്രോളിങ് ടീമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു. പടമല മണ്ണുണ്ടി, ചാലിദ്ധ,രണ്ടാംഗേറ്റ് മേഖലയിലാണ് പട്രോളിങ് നടത്താൻ തീരുമാനം.

0

മാനന്തവാടി| വയനാട് പടമലയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് പിടികൂടാത്തതിൽ മണ്ണുണ്ടിയിൽ നാട്ടുകാർ നടത്തുന്ന പ്രതിഷേധത്തിന് താൽക്കാലിക പരിഹാരം. കുടിയേറ്റ മേഖലയായ മണ്ണുണ്ടിയിൽ 5 യൂണിറ്റ് രാത്രി പട്രോളിങ് ടീമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു. പടമല മണ്ണുണ്ടി, ചാലിദ്ധ, രണ്ടാംഗേറ്റ് മേഖലയിലാണ് പട്രോളിങ് നടത്താൻ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞുവെച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചു. പ്രതിഷേധക്കാരെല്ലാം മണ്ണുണ്ടിയിൽ നിന്ന് പിൻവാങ്ങി. ആന മണ്ണുണ്ടി ഭാഗത്താണ് ഉള്ളത് എന്ന വിവരത്തിന് പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് മയക്കുവെടി വെക്കില്ലെന്നാണ് തീരുമാനം. ദൗത്യം തൽക്കാലം ഉപേക്ഷിച്ചതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വിവരം. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണ് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ട്രാക്കിം​ഗ് തടസ്സപ്പെട്ടത് പ്രതിസന്ധിയായി എന്നാണ് ലഭിക്കുന്ന വിവരം.

You might also like

-