ഓപ്പറേഷൻ അജയ്’ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം 230 പേർ ഡൽഹിയിൽ എത്തി

230 പേർ അടങ്ങുന്ന സംഘത്തിൽ 9 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്

0

ഡൽഹി | ഹമാസ് ഇസ്രായേൽ യുദ്ധഭൂമിയിൽ അകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള നടപടി ആരംഭിച്ചു . ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 9 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷൻ അജയ്’. ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്. ആദ്യസംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 മലയാളികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്ഡൽഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.
ഇസ്രയേൽ ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുന്നു.ഹമാസ് ആക്രമണത്തിൽ 1400 ഇസ്രേയിലിയർ കൊല്ലപ്പെട്ടു ഹമാസിന് 1300 ആളുകളും കൊല്ലപ്പെട്ടതായാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് , ഇസ്രായേൽ ആക്രമണത്തിൽ
338000 ഇസ്രായേൽ പലസ്തിനിയർ പലായനം ചെയതായി റിപ്പോർട്ടുണ്ട് ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു

അതേസമയം ഫലസ്തീനികളുടെ ‘അടിയന്തര ആവശ്യങ്ങൾ’ നിറവേറ്റാൻ 294 മില്യൺ ഡോളർ ആവശ്യമാണെന്ന് യുഎൻഅറിയിച്ചു മാനുഷത്വപരമായ അടിയന്തര ധനസഹായം എത്തിക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ്  അഭ്യർത്ഥന പുറപ്പെടുവിച്ചു.
1.2 ദശലക്ഷം ഫലസ്തീൻ ജനങ്ങളെ സഹായിക്കാൻ ഫണ്ട് ഉപയോഗിക്കുമെന്ന് ഏജൻസി അറിയിച്ചു. ഗാസയിൽ 84,000-ത്തിലധികം ആളുകൾ ഭവനരഹിതരായി, ഇപ്പോൾ 423,000-ത്തിലധികം ആളുകൾ ദുരന്തഭൂമിയിൽ തന്നെയാണ്
“ഗാസ മുനമ്പിലെ ഭൂരിഭാഗം നിവാസികൾക്കും ഇനി സേവന ദാതാക്കളിൽ നിന്നുള്ള കുടിവെള്ളമോ പൈപ്പ് ലൈനുകൾ വഴി കുടിവെള്ളമോ ലഭ്യമല്ല,” ഏജൻസി പറഞ്ഞു.

ദുരന്ത മേഖലയിലെ 50,000 ഗർഭിണികളിൽ ഏകദേശം 5,500 പേർ അടുത്ത മാസത്തിനുള്ളിൽ പ്രസവിക്കും. “ആരോഗ്യ പ്രവർത്തകരും ആശുപത്രികളും ക്ലിനിക്കുകളും ആക്രമണത്തിനിരയായതിനാൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ അവർ പാടുപെടുകയാണ്.”
2023-ൽ ഫലസ്തീൻ സഹായ പ്രവർത്തനങ്ങൾക്കായി 502 മില്യൺ ഡോളർ ആവശ്യമാണെന്ന് യുഎൻ നേരത്തെ അറിയിച്ചിരുന്നു .പ്രതീക്ഷിച്ച തുകയുടെ പകുതിയിൽ താഴെ മാത്രമേ സംഭരിക്കാൻ യു എൻ അകഴിഞ്ഞിട്ടുള്ളു .

You might also like

-