ഇരിക്കൂറിലെ ഗ്രൂപ്പ് കലാപം ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂരിൽ
ഇരിക്കൂറിലെ സജീവ് ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വ ത്വവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് ഉയര്‍ത്തിയ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. യു.ഡി.എഫ് ജില്ലാ ചെയര്‍മാനും പാര്‍ട്ടിയുടെ പ്രധാന ഭാരവാഹികളും രാജി വച്ചതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താറുമാറായി
കണ്ണൂർ :ഇരിക്കൂറിനെ ചൊല്ലി കണ്ണൂര്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെത്തും. വൈകിട്ട് എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തും. വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതടക്കമുളള കടുത്ത തീരുമാനങ്ങളിലേക്ക് എ ഗ്രൂപ്പ് പോയേക്കില്ലെന്നാണ് സൂചന.ഇരിക്കൂറിലെ സജീവ് ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വ ത്വവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് ഉയര്‍ത്തിയ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. യു.ഡി.എഫ് ജില്ലാ ചെയര്‍മാനും പാര്‍ട്ടിയുടെ പ്രധാന ഭാരവാഹികളും രാജി വച്ചതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇരിക്കൂറില്‍ എ വിഭാഗം വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന പ്രചരണവും ശക്തമാണ്. അതിനിടെയാണ് പ്രശ്ന പരിഹാരത്തിനായി ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെത്തുന്നത്. ജില്ലയിലെ എ വിഭാഗത്തിന്‍റെ ഏക സിറ്റിങ് സീറ്റ് കൈവിട്ട് പോയതത് ഉമ്മന്‍ചാണ്ടിയുടെ ജാഗ്രത കുറവ് മൂലമാണന്ന പൊതു വികാരമാണ് അണികള്‍ക്കുള്ളത്.
അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണവും ഉമ്മന്‍ചാണ്ടിക്ക് നല്‍കേണ്ടി വരും. വൈകിട്ട് നാല് മണിക്ക് കണ്ണൂരിലാണ് ചര്‍ച്ച. തുടര്‍ന്ന് കെ.സുധാകരന്‍ അടക്കമുളള ഐ ഗ്രൂപ്പ് നേതാക്കളുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയേക്കും. ഉമ്മന്‍ചാണ്ടിയുമായുളള ചര്‍ച്ചക്ക് ശേഷം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ പ്രത്യേക യോഗം ചേരും.