ഓണ്‍ലൈന്‍ റമ്മികളി 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നടക്കം വായ്പയെടുത്താണ് വിനീത് റമ്മി കളിച്ചിരുന്നത്. എന്നാല്‍ റമ്മികളിയിലൂടെ ഇതെല്ലാം നഷ്ടപ്പെടുകയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുകയുമായിരുന്നു

0

തിരുവനന്തപുരം :ഓണ്‍ലൈന്‍ റമ്മികളിയിലൂടെ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി 29 വയസുള്ള വിനീതാണ് ആത്മഹത്യ ചെയ്തത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നും കടമെടുത്താണ് വിനീത് റമ്മി കളിച്ചിരുന്നത്.ഒരു വര്‍ഷമായി വിനീത് ഓണ്‍ലൈന്‍ റമ്മികളിക്ക് അടിമയായിരുന്നു. ഇതിലൂടെ 21 ലക്ഷം രൂപയാണ് വിനീതിനു നഷ്ടമായത്.
സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നടക്കം വായ്പയെടുത്താണ് വിനീത് റമ്മി കളിച്ചിരുന്നത്. എന്നാല്‍ റമ്മികളിയിലൂടെ ഇതെല്ലാം നഷ്ടപ്പെടുകയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുകയുമായിരുന്നു.

പണം നഷ്ടപ്പെട്ട ശേഷമാണ് വീട്ടുകാര്‍ വസ്തുത അറിയിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ചു തുക സ്വകാര്യ സ്ഥാപനങ്ങളില്‍ തിരികെ അടച്ചു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന വിനീത് ഈ പണം ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ റമ്മി കളി തുടങ്ങിയത്. സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ വിനീത് ഒരു മാസം മുന്‍പ് വീട് വിട്ടിറങ്ങിയിരുന്നു. തുടര്‍ന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി വീട്ടിലെത്തിച്ചത്. ഡിസംബര്‍ 31 നാണു വിനീത് സമീപത്തെ പുരയിടത്തില്‍ തുങ്ങിമരിച്ചത്. ഐ.എസ്.ആര്‍.ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്.

You might also like

-