ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രുവരി 16 ന്

ഡാളസ്സിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്.

0

ഇർവിങ് (ഡാളസ് ): ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഫെബ്രുവരി 16നു ശനിയാഴ്ച ഉച്ചക്ക് ശേഷം ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.ഇർവിങ് ഹിന്ദു ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്. Address 1605 N Britain Rd, Irving, TX 75061, USA
Phone: +1 972-445-3111

ഡാളസ്സിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് വെബ് സൈറ്റിൽ ലഭ്യമാണ്

You might also like

-