മരം കടപുഴകി വാഹനങ്ങൾക്ക് മുകളിൽ വീണ് ഒരാൾ മരിച്ചു .അപകട മരം മുറിച്ചുമാറ്റാൻ അനുവദിക്കാത്ത വനം മന്ത്രിക്കെതിരെയും ജില്ലാകളക്ടർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം

വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണുണ്ടായ അപകടം ജില്ലാ ഭരണ കൂടത്തിന്റെയും അനാസ്ഥ മൂലമാണെന്ന് കർഷക സംഘടനയായ അതിജീവന പോരാട്ട വേദി ആരോപിച്ചു വനം മന്ത്രിക്കെതിരെയും ജില്ലാ കളക്ടർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അതിജീവന പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലിൽ അവശ്യപെട്ടു

0

അടിമാലി | ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാറിൽ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ ഭാര്യ അഞ്ചുവിന്റെ അച്ഛനാണ് മരിച്ച ജോസഫ്. അഞ്ജുവിന്റെ അമ്മ അന്നക്കുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റി .

റോഡരുകിൽ അപകടം നിറഞ്ഞു നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റണം എന്ന് ആവശ്യട്ട് പല നാട്ടുകാർ തവണ പരാതികളും സമരങ്ങളും നടത്തിയിട്ടും യാതൊരു നടപടികളും ജില്ലാഭരണകൂടം സ്വീകരിച്ചില്ല , കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നൂറുകണക്കിന് മരങ്ങളാണ് അപകടകരമാം വിധം നിലകൊള്ളുന്നത് .അപകടസ്ഥിയിൽ നിലകൊള്ളുന്ന വന്മരങ്ങൾ മുറിച്ചുനീക്കണമെന്നു ആവശ്യപ്പെട്ട് നിരവധി അപേക്ഷകളും സമരങ്ങളും നാട്ടുകാർ നടത്തിയിട്ടും ജില്ലാഭരണകൂടം നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർ പേഴ്‌സണായ ജില്ലാ കളക്ടർ നടപടി എടുക്കാത്തത് വൻ അപകടങ്ങൾക്കാണ് മേഖലയിൽ വഴിവച്ചിട്ടുള്ളത് . നേര്യമംഗലം മുതൽ വളരെവരെ പ്രദേശങ്ങളിൽ റോഡിന് വീതി കുട്ടിയപ്പോൾ നിരവധി പ്രദേശത്ത് റോഡിന് നടുവിലാണ് വന്മരങ്ങൾ നിലകൊള്ളുന്നത് റോഡിന് നടുവിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ പോലും വനം വകുപ്പ് എതിർക്കുകയാണ് . അപകട മരങ്ങൾമുറിച്ചു മാറ്റുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം കടുത്ത അനാസ്ഥയാണ് തുടരുന്നത് .
കണ്ണൂർ കൊതേരിയിൽ കനത്ത മഴയിൽ റോഡിന് കുറുകെ മരം കടപുഴകി വീണു. കണ്ണൂർ-മട്ടന്നൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. മരം വീണ് ട്രാൻസ്ഫോമറും തകർന്നു

അതേസമയം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണുണ്ടായ അപകടം ജില്ലാ ഭരണ കൂടത്തിന്റെയും അനാസ്ഥ മൂലമാണെന്ന് കർഷക സംഘടനയായ അതിജീവന പോരാട്ട വേദി ആരോപിച്ചു വനം മന്ത്രിക്കെതിരെയും ജില്ലാ കളക്ടർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അതിജീവന പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലിൽ അവശ്യപെട്ടു .ദുരന്തം മനുഷ്യ സൃഷ്ടിയാണ് അപകട മരം മുറിച്ചു നീക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചിരുന്നെങ്കിൽ ഒരാളുടെ വിലപ്പെട്ട ജീവൻ നഷ്ടമാകുമായിരുന്നില്ല . അപകടത്തിന്റെ പശ്ചാത്തലത്തിൽ അപകടസ്ഥിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു നീക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജങ്ങളെ സംഘടിപ്പിച്ച സമരങ്ങൾ മരങ്ങൾ മുറിച്ചു നീക്കേണ്ടി വരുമെന്ന് റസാക്ക് ചൂരവേലിൽ മുന്നറിയിപ്പ് നൽകി

You might also like

-