കൊവിഡ് ബാധിച്ച് ഒരു സൈനികന്‍ കൂടി മരിച്ചു
കൊവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണ്
കൊല്‍ക്കത്ത: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ഒരു സൈനികന്‍ കൂടി മരിച്ചു. കൊല്‍ക്കൊത്തയിലെ സിഐഎസ്‌എഫ് ജവാനായ അസിത് കുമാര്‍ ഷാ ആണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ത്യന്‍ മ്യൂസിയം സെക്യൂരിറ്റി യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്‍റെ യൂണിറ്റിലെ 50 പേരെ കരുതല്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.