കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ ഒരാൾകൂടി മരിച്ചു
മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്.
ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ടയില്‍ ദുബായില്‍ നിന്ന് എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.