സ്വര്ണക്കടത്തുകേസിൽ സ്വപനയുടെ സുഹൃത്തായ യുവതി പിടിയിൽ
സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപ് ഒളിവിലാണ്
തിരുവനന്തപുരം :യുഎഇ സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപ് ഒളിവിലാണ്.സ്വര്‍ണകടത്ത് കേസില്‍ സ്വപ്നയുടെ പങ്ക് പുറത്തുവന്ന ഉടനെ തന്നെ, നേരത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആര്യനാടുള്ള ഒരു കട ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ആ ദൃശ്യങ്ങളില്‍ കൂടെ സ്വപ്‍നയും ഉണ്ടായിരുന്നു. സന്ദീപ് എന്നായിരുന്നു ആ കടയുടമയുടെ പേര്. സന്ദീപ് സ്വപ്‍നയുടെ അടുത്ത സുഹൃത്താണ്. ഈ സന്ദീപിന്‍റെ ഭാര്യയെയാണ് കസ്റ്റംസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്കും ഈ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി ഇപ്പോള്‍ ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സന്ദീപ് ഒളിവില്‍ പോയിരിക്കുകയാണ്.
കേസില്‍ കസ്റ്റഡിയിലെടുക്കുന്ന രണ്ടാമത്തെ ആളാണ് സന്ദീപിന്‍റെ ഭാര്യ. നേരത്തെ യുഎഇ കോണ്‍സുലേറ്റിലെ പി.ആര്‍.ഒ സരിത്ത് കേസില്‍ അറസ്റ്റിലായിരുന്നു. സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വപ്‍ന സുരേഷ് അടക്കം 5 പേരുടെ പങ്ക് പുറത്തുവന്നത്. സ്വപ്ന സുരേഷും നിലവില്‍ ഒളിവിലാണ്.
കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് കോൺസുലേറ്റ് പിആർഒ സരിത്തിനും സ്വപ്‌നാ സുരേഷിനും പുറമേ മൂന്ന് പേരെ പ്രതികളാക്കും. സ്വർണമെത്തിച്ച കൊച്ചി സ്വദേശി ഫയാസ് ഫരീദാണ് മുഖ്യപ്രതി. കൊടുവള്ളി സ്വദേശികളായ രണ്ടു പേരെ കൂടി പ്രതി ചേർത്തേക്കുമെന്നാണ് സൂചന.
കേസിൽ ത്രിതല അന്വേഷണമാണ് നടക്കുക. കസ്റ്റംസ്, സിബിഐ, എൻഐഎ എന്നീ ഏജൻസികളാണ് കേസ് അന്വേഷിക്കുക. സ്വർണക്കടത്ത് കസ്റ്റംസ് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അന്വേഷണം സിബിഐക്കാണ്. രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങൾ എൻഐഎയും അന്വേഷിക്കും.