മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയവരിൽ ഒരാള്‍ പിടിയില്‍; ആറുപേർക്കായി തിരച്ചിൽ
പൊലീസുകാരനേയും നഴ്സിനേയും ആക്രമിച്ചാണ് തടവുകാര്‍ രക്ഷപെട്ടത്
തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയവരില്‍ ഒരാള്‍ പിടിയില്‍. രക്ഷപെട്ട മറ്റ് ആറുപേരെക്കൂടി പിടികൂടാനുണ്ട്. ഇവര്‍ വിവിധ ജയിലുകളിലെ തടവുകാരാണ്. പൊലീസുകാരനേയും നഴ്സിനേയും ആക്രമിച്ചാണ് തടവുകാര്‍ രക്ഷപെട്ടത്. ഏഴ് അന്തേവാസികളാണ് ഇന്നലെ രക്ഷപെട്ടത്. പൊലീസുകാരന്റെ സ്വര്‍ണമാലയും വാച്ചും കവര്‍ന്നാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.