ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഓണപ്പിരിവ് ഫ്ലയിഗ് സ്ക്വാഡ് റിപ്പോർട്ട് സമർപ്പിച്ചു

കല്ലാർ കുരിശുപാറയിൽ കർഷകർ അറുപതു വർഷത്തിലധികമായി കൈവശം വച്ച് കൃഷിചെയ്തിരുന്ന ഭൂമിയിൽ അവകാശം സ്ഥാപിക്കുന്നതിന് ഭൂമി പിടിച്ച്ചെടുക്കുന്നതിലേക്കും വന വകുപ്പിനെ നയിച്ചത് കൈക്കൂലി നല്കിയതിലെ കുറവുമായി ബന്ധപ്പെട്ട് കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള തറക്കത്തെത്തുടർന്നാണ് ഉടെലെടുത്തെന്നാണ് കർഷക സംഘടനകൾ പറയുന്നത്

0

മൂന്നാർ :ഇടുക്കിയിലെ ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലയിഗ് സ്ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട്ട്‌ കൈമാറിയത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് ഉദ്യോഗസ്‌ഥരുടെ പങ്ക് സംബന്ധിച്ചാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് വിജിലൻസ് ആരംഭിച്ചു കഴിഞ്ഞു.

ഇന്നലെയാണ് അനധികൃത പണപിരിവ് നടത്തിയതിന് പുളിയൻമല സെക്ഷൻ ഓഫീസിലെ രണ്ടു ജീവിനക്കാരെ സസ്പെൻഡ് ചെയ്തത്. തുടർന്നാണ് അന്വേഷണത്തിൻറെ ഭാഗമായി ഇടുക്കി ഫ്ലയിംഗ് ഡിഎഫ്ഒ പുളിയന്മല, വണ്ടന്മട് സെക്ഷൻ ഓഫീസുകളിലെത്തി പരിശോധന നടത്തിയിത്. പരാതികാരുടെ മൊഴിയും രേഖപെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ഇടുക്കിയുടെ വിവിധ ഭാഗത്ത് വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ടെന്നാണ് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷന്റെ പരാതി. ശാന്തപാറ ഉൾപ്പടെയുള്ള മേഖലകളിൽ സമാനമായ പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്
മൂന്നാർ ഡിവിഷണൽ ഫോറെസ്റ്റ് ഓഫിസിന്റെ കിഴിൽ വൻതോതിൽ പണപ്പിരിവാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയതായി കർഷകർക്ക് പരാതിയുണ്ട് . കല്ലാർ കുരിശുപാറയിൽ കർഷകർ അറുപതു വർഷത്തിലധികമായി കൈവശം വച്ച് കൃഷിചെയ്തിരുന്ന ഭൂമിയിൽ അവകാശം സ്ഥാപിക്കുന്നതിന് ഭൂമി പിടിച്ച്ചെടുക്കുന്നതിലേക്കും വന വകുപ്പിനെ നയിച്ചത് കൈക്കൂലി നല്കിയതിലെ കുറവുമായി ബന്ധപ്പെട്ട് കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള തറക്കത്തെത്തുടർന്നാണ് ഉടെലെടുത്തെന്നാണ് കർഷക സംഘടനകൾ പറയുന്നത് . പ്ലാമലയിൽ ഏലാം കൃഷിയുള്ള മൂന്നാർ സ്വദേശിയിൽ നിന്നും അടിമാലി മൂന്നാർ റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ഏഴു ലക്ഷം നൽകാമെന്ന് കർഷകർ അറിയിച്ചെങ്കിലും 25 ലക്ഷം തന്നെ കിട്ടണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വാശിപിടിക്കുകയും ഇതേത്തുടർന്നുള്ള തർക്കത്തിനൊടിയിലാണ് കർഷകരുടെ 100 ഏക്കറോളം വരുന്ന ഏലക്കൃഷി രാത്രിയിൽ എത്തി മിഷ്യൻ വാൾ ഉപയോഗിച്ച് വെട്ടി നശിപ്പിച്ചതെന്നു കർഷക സംഘടനകൾ പറയുന്നു . ഏതു സംബന്ധിച്ച് കർഷകർ അവ്നെശനം ആവശ്യപെട്ടിട്ടുണ്ടെകിലും ഇതുവരെ സർക്കാർ വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടല്ല

കൈക്കൂലി ഇടപാടിൽ ഉന്നത ഉദ്യോഗസ്ഥരുടെയു പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും. സംഭവം വിവാദമായതിനെ തുടർന്ന് പണം തിരികെ നൽകി ഒത്തു തീർപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. കേസിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു . രണ്ട് ഉദ്യോഗസ്ഥരിലേക്ക് മാത്രം അന്വേഷണം ചുരുക്കുന്നു എന്ന വിമർശനം ഉയർന്നിട്ടുണ്ട്

You might also like

-