ഓണത്തിന് സംസ്ഥാനത്ത് 2000 പച്ചക്കറി ചന്തകള്‍ വി എസ് സുനിൽകുമാർ
മൂന്നാറിലെ ശീതകാല തോട്ടങ്ങളില്‍ നിന്നും 5000 മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്
വട്ടവട :സംസ്ഥാനത്ത് 2000 പച്ചക്കറി ചന്തകള്‍ ഓണത്തോടനുബന്ധിച്ച് തുറക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 1500 പച്ചക്കറി ചന്തകളാണ് കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും വി.എഫ്.പി.സി.കെയും ചേര്‍ന്ന് തുറന്നത്. മൂന്നാര്‍ മേഖലയില്‍ നിന്നും കൂടുതല്‍ പച്ചക്കറി സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ ശീതകാല തോട്ടങ്ങളില്‍ നിന്നും 5000 മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സംഭരിക്കുന്നതില്‍ നിന്നും കൂടുതലായി എത്ര സംഭരിക്കാമെന്ന കാര്യം 26ന് ജില്ലയില്‍ എത്തുന്ന അവസരത്തില്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിക്കും. ജില്ലയിലെ കര്‍ഷകര്‍ക്ക് പരമാവധി വില ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കും. ഇവിടെ നിന്നും ലഭ്യമാകുന്ന ശീതകാല പച്ചക്കറികളുടെ അളവ് കണക്കാക്കിയശേഷമേ സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുകയുള്ളൂ. ഓണക്കാത്ത് 34,000 മെട്രിക് ടണ്‍ പച്ചക്കറി വേണ്ടണ്‍ിവരും എന്നാണ് കണക്കാക്കുന്നത്. ഇതിനുപുറമെ ഓണക്കാലത്ത് കുടുംബശ്രീ, സഹകരണ വകുപ്പ്, സിവില്‍ സപ്ലൈസ് എന്നിവയുടെ ആഭിമുഖ്യത്തിലും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങള്‍ ഉണ്ടണ്‍ാകും. വട്ടവടയിലെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം മികച്ച വില ലഭ്യമാകുന്നുണ്‍ണ്ട്. വട്ടവട മേഖലയില്‍ ഗ്രാമീണ്‍ ബാങ്ക് ശാഖ അനുവദിച്ചതിനാല്‍ വില്‍ക്കുന്ന അന്നുതന്നെ വിലയുടെ 50 ശതമാനം ലഭിക്കുന്നണ്ട്. 2-3 ആഴ്ചകള്‍ക്ക് ശേഷം ബാക്കി തുക ലഭിക്കും. നേരത്തെ മൂന്നുമാസം കഴിഞ്ഞാണ് ലഭിച്ചിരുന്നത്. വായ്പ നല്‍കുന്നത് സംബന്ധിച്ച് ഗ്രാമീണ്‍ബാങ്ക് അധികൃതര്‍ പുലര്‍ത്തുന്ന സമീപനത്തെ കുറിച്ചുള്ള പരാതി ബാങ്കിംഗ് അവലോകന യോഗത്തില്‍ ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ് എന്നവയിലെ ഉദ്യോഗസ്ഥരും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇവിടത്തെ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ പരമാവധി ശേഖരിക്കുന്നില്ലായെങ്കില്‍ അത് അന്യസംസ്ഥാന കച്ചവടക്കാര്‍ക്കായിരിക്കും സഹായകരമാകുക. കൊട്ടക്കാമ്പൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ദിവസവും മേഖലയില്‍ നിന്നും സംഭരിക്കാവുന്ന പച്ചക്കറികളുടെ വിവരം ഹോര്‍ട്ടികോര്‍പ്പ് എം.ഡിയേയും കൃഷി ഉല്‍പ്പാദന കമ്മീഷണറെയും മന്ത്രിയുടെ ഓഫീസിലും അറിയിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കൃഷിയെ സംബന്ധിച്ചും വിളവെടുപ്പിനെ സംബന്ധിച്ചും കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ ഉദ്യോഗസ്ഥരുടെ അടുത്ത് ഉണ്ടണ്‍ാകണം. എങ്കിലേ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ കഴിയൂ. യോഗത്തില്‍ വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ്, ദേവികുളം കൃഷി അസി.ഡയറക്ടര്‍ പി. പഴനി, വട്ടവട കൃഷി ഓഫീസര്‍ കെ. മുരുകന്‍, തുടങ്ങിയവരും പങ്കെടുത്തു. വട്ടവടയിലെ കൃഷിയിടങ്ങളും ബീന്‍സ് കൃഷിക്ക് ശേഷം കാരറ്റ് കൃഷിയിറക്കിയ കൃഷിത്തോട്ടങ്ങളും മന്ത്രി സന്ദര്‍ശിച്ചു. കര്‍ഷകരില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞു. കൃഷിയിടങ്ങളില്‍ ചെറിയ രീതിയില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ സഹകരണം അഭ്യര്‍ത്ഥിച്ച മന്ത്രി ഇതിനാവശ്യമായ പരിശീലനം നല്‍കുന്നതിന് കര്‍മ്മപരിപാടി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൃഷി ആവശ്യത്തിന് ഉരുക്കളെ വാങ്ങുവാന്‍ സഹായം നല്‍കണമെന്ന് കരഷകര്‍ ആഭ്യര്‍ത്ഥിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.