സംസ്ഥാന ബജറ്റ് അഞ്ചിന് ,നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോരുണ്ടായി. സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശൻപറഞ്ഞപ്പോൾ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.ആ മാതിരി സംസാരം വേണ്ടെന്നു പറഞ്ഞ് കാര്യോപദേശക സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

0

തിരുവനന്തപുരം |  നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളമനം അവസാനിക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തള്ളി. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോരുണ്ടായി. സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശൻപറഞ്ഞപ്പോൾ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.ആ മാതിരി സംസാരം വേണ്ടെന്നു പറഞ്ഞ് കാര്യോപദേശക സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

യുഡിഎഫ് ജാഥ നടക്കുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബജറ്റ് തീയതി ഫെബ്രുവരി അഞ്ചില്‍ നിന്നും രണ്ടിലേക്ക് മാറ്റുകയും ബജറ്റ് ചര്‍ച്ച ഫെബ്രുവരി 12,13, 15 തീയതികളില്‍ നിന്നും മാറ്റി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. തീയതി ഒരു കാരണവശാലും മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് സഭാ നടത്തിപ്പിനോട് പ്രതിപക്ഷം സഹകരിക്കുന്നുണ്ടെന്നും ആ സഹകരണം ഭരണപക്ഷം കാണിക്കുന്നില്ലെന്നും വിഡി സതീശന്‍ മറുപടി നല്‍കി. എന്നാല്‍ പ്രതിപക്ഷത്തിന്റെ സഹകരണം നാട്ടുകാര്‍ കാണുന്നുണ്ടെന്നും ആ തരത്തില്‍ സംസാരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമാനമായ രീതിയില്‍ മറുപടി നല്‍കി പ്രതിപക്ഷം കാര്യോപദേശ സമിതിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയ തീരുമാനം എടുത്തത്.

You might also like

-