വിഴിഞ്ഞം സമരം നൂറാംദിനം വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ തള്ളി,പ്രദേശത്ത് സംഘര്‍ഷം. തിരുവനന്തപുരം| വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തില്‍ സംഘര്‍ഷം. വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ തള്ളിയും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൽ തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിന്റെ നൂറാം ദിനമാണ് തീരത്ത് പ്രതിഷേധം കടുപ്പിച്ചത്. കോടതി വിധി ലംഘിച്ച് പദ്ധതിപ്രദേശത്തക്ക് നൂറ് കണക്കിന് സമരക്കാർ ഇരച്ചുകയറി. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്. പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകര്‍ത്ത് കടലിൽത്തള്ളി പദ്ധതി പ്രദേശത്തേക്ക് കടന്ന പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബാരിക്കേഡുകള്‍ കടലിലേക്ക് തള്ളിയ സമരക്കാര്‍ കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു. തുറമുഖ നിര്‍മാണം തടയരുതെന്നും പോലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നുമുള്ള കോടതി വിധി നിലനില്‍ക്കെയാണ് പദ്ധതിപ്രദേശത്തേക്ക് സമരക്കാര്‍ പ്രവേശിച്ചത്. നൂറാം ദിവസം കടലിലും കരയിലും സമരം കടുപ്പിക്കുമെന്ന് ലത്തീന്‍ അതിരൂപത നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചുതെങ്ങ്, പുതുക്കുറുച്ചി തുടങ്ങിയ ഇടങ്ങളില്‍നിന്ന് പ്രതിഷേധക്കാര്‍ വള്ളത്തിലാണ് വിഴിഞ്ഞം തീരത്തേക്ക് എത്തിയത്. ഇരുചക്ര വാഹന റാലിയായും പ്രതിഷേധക്കാര്‍ തുറമുഖ കവാടത്തിലേക്ക് എത്തി. ഇവിടെ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് കടലിലേക്ക് വലിച്ചെറിഞ്ഞത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാതെവേണം സമരമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തങ്ങളുന്നയിക്കുന്ന ഏഴിന ആവശ്യങ്ങള്‍ എല്ലാംതന്നെ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകര്‍ത്ത് കടലിൽത്തള്ളി പദ്ധതി പ്രദേശത്തേക്ക് കടന്ന പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബാരിക്കേഡുകള്‍ കടലിലേക്ക് തള്ളിയ സമരക്കാര്‍ കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു.

0

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തില്‍ സംഘര്‍ഷം. വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ തള്ളിയും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൽ തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിന്റെ നൂറാം ദിനമാണ് തീരത്ത് പ്രതിഷേധം കടുപ്പിച്ചത്. കോടതി വിധി ലംഘിച്ച് പദ്ധതിപ്രദേശത്തക്ക് നൂറ് കണക്കിന് സമരക്കാർ ഇരച്ചുകയറി. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകര്‍ത്ത് കടലിൽത്തള്ളി പദ്ധതി പ്രദേശത്തേക്ക് കടന്ന പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബാരിക്കേഡുകള്‍ കടലിലേക്ക് തള്ളിയ സമരക്കാര്‍ കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു.

തുറമുഖ നിര്‍മാണം തടയരുതെന്നും പോലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നുമുള്ള കോടതി വിധി നിലനില്‍ക്കെയാണ് പദ്ധതിപ്രദേശത്തേക്ക് സമരക്കാര്‍ പ്രവേശിച്ചത്. നൂറാം ദിവസം കടലിലും കരയിലും സമരം കടുപ്പിക്കുമെന്ന് ലത്തീന്‍ അതിരൂപത നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചുതെങ്ങ്, പുതുക്കുറുച്ചി തുടങ്ങിയ ഇടങ്ങളില്‍നിന്ന് പ്രതിഷേധക്കാര്‍ വള്ളത്തിലാണ് വിഴിഞ്ഞം തീരത്തേക്ക് എത്തിയത്.

ഇരുചക്ര വാഹന റാലിയായും പ്രതിഷേധക്കാര്‍ തുറമുഖ കവാടത്തിലേക്ക് എത്തി. ഇവിടെ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് കടലിലേക്ക് വലിച്ചെറിഞ്ഞത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാതെവേണം സമരമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തങ്ങളുന്നയിക്കുന്ന ഏഴിന ആവശ്യങ്ങള്‍ എല്ലാംതന്നെ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സർക്കുലറിലൂടെ ആഹ്വാനം ചെയ്തിരുന്നു. സമരം കടുക്കുന്നത് സർക്കാറിനും അദാനി ഗ്രൂപ്പിനും വെല്ലുവിളിയാണ്.

You might also like

-