ഞായറാഴ്ച രാത്രി എല്ലാവരും ദീപം തെളിയിച്ച്‌ കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി

ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പതിന് ഒന്‍പത് മിനിറ്റ് എല്ലാവരും മാറ്റിവയ്ക്കണം.

0

ഞായറാഴ്ച രാത്രി എല്ലാവരും ദീപം തെളിയിച്ച്‌ കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പതിന് ഒന്‍പത് മിനിറ്റ് എല്ലാവരും മാറ്റിവയ്ക്കണം. വീടുകളിലെ ലൈറ്റുകള്‍ അണച്ചശേഷം വീടിന്‍റെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ വന്നോ വിളക്കുകളോ, മെഴുകുതിരിയോ മൊബൈല്‍ ഫ്ളാഷ് ലൈറ്റോ തെളിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു.രാജ്യത്തിന്‍റെ ഐക്യം ലോക്ക്ഡൗണിലൂടെ പ്രകടമായി. ഭരണസംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യയുടെ ഈ നടപടി പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നുവെന്നും മോദി പറഞ്ഞു.ആരും വീടിന് പുറത്ത് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാനായി കൂട്ടത്തോടെ പുറത്തിറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം നടപടകള്‍ അവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണില്‍ ആരും ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനോട് ജനം സഹകരിച്ചുവെന്നും മോദി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

You might also like

-