ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അന്യായ തടങ്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമർശിച്ചു സുപ്രിം കോടതി

"ഇവിടെ വിഷയം സ്വാതന്ത്ര്യത്തിന്റേതാണെന്നും ഹര്‍ജിയില്‍ വ്യാഴാഴ്ച ഉത്തരവുണ്ടാകുമെന്നും കോടതി" വ്യക്തമാക്കി

0

ഡൽഹി :അന്യായ തടങ്കല്‍ ചോദ്യം ചെയ്തുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആദ്യം നല്‍കേണ്ടത് ഹൈക്കോടതിയിലാണെന്നും സുപ്രീംകോടതി പരിഗണിക്കരുതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി.ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുള്ള പൈലറ്റ് ആണ് ഹേബിയസ് കോര്‍പ്പസ് നല്‍കിയത്.

“ഇവിടെ വിഷയം സ്വാതന്ത്ര്യത്തിന്റേതാണെന്നും ഹര്‍ജിയില്‍ വ്യാഴാഴ്ച ഉത്തരവുണ്ടാകുമെന്നും കോടതി” വ്യക്തമാക്കി. ജസ്റ്റിസ്മാരായ അരുണ്‍ മിശ്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം
മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് വ്യാഴാഴ്ച വരെ സമയം അനുവദിച്ചു. പൊതുസുരക്ഷാ നിയമം ചുമത്തിയാണ് ഒമര്‍ അബ്ദുള്ളയെ കേന്ദ്ര സര്‍ക്കാര്‍ തടവില്‍ വച്ചിരിക്കുന്നത്.

You might also like

-