സംസ്ഥാനത്ത് കുടുങ്ങിയ 53 ഒമാൻ സ്വദേശികൾ ഇന്ന് സ്വദേശത്തേക്ക് മടങ്ങു മടങ്ങും
ചികിത്സയ്ക്കായി എത്തിയ 53 ഒമാൻ സ്വദേശികളാണ് ലോക്ക് ഡൗണിനെ തുടർന്ന് കൊച്ചിയിൽ കുടുങ്ങിയത്
തിരുവനതപുരം ചികിത്സക്കായി കേരളത്തിലെത്തി ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിയ ഒമാൻ പൗരന്മാർ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശേരിയിൽ നിന്നും പുറപ്പെടും. ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ കുടുങ്ങിയ ഒമാൻ സ്വദേശികളാണ് ഒമാൻ എയറിൽ മസ്‌കറ്റിലേക്ക് തിരികെ മടങ്ങുക.
ചികിത്സയ്ക്കായി എത്തിയ 53 ഒമാൻ സ്വദേശികളാണ് ലോക്ക് ഡൗണിനെ തുടർന്ന് കൊച്ചിയിൽ കുടുങ്ങിയത്. ഇവരെ ഓരോ കാറുകളിൽ ആയി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. കർശനമായ ആരോഗ്യ പരിശോധനക്ക് ശേഷമാണ് ആണ് ഇവരെ വിമാനത്തിൽ കയറ്റുന്നത്.ആയുർവേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി മാർച്ച് ആദ്യ ആഴ്ചയിൽ കൊച്ചിയിലെത്തിയ വരാണ് ഇവർ. നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഒമാൻ എംബസി ഇടപെട്ടാണ് ഇവരെ തിരിച്ചയക്കുന്നത്. ഇന്ത്യയിൽ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടിൽ എത്തിക്കാനായി എയർ ഇന്ത്യയുടെ വിമാനം നാളെ കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്നുണ്ട്