പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിർല സ്ഥാനമേറ്റു.

സഭയിലെ വിവിധ കക്ഷികൾ ഓം ബിർലയെ സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണച്ച പ്രമേയം അവതിരിപ്പിച്ച് അദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു.

0

പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിർല സ്ഥാനമേറ്റു. രാജസ്ഥാനിലെ കോട്ട ലോക്‌സഭാ മണ്ഡലത്തിൽ നിന്നുളള എം പിയാണ് അദ്ദേഹം. ഭരണ പക്ഷവും പ്രതിപക്ഷവും ഓം ബിർലയെ പിന്തുണച്ച് പ്രമേയമവതരിപ്പിച്ചതോടെ അദ്ദേഹത്തെ സ്പീക്കറായി നിയോഗിക്കുകയായിരുന്നു.

സഭയിലെ വിവിധ കക്ഷികൾ ഓം ബിർലയെ സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണച്ച പ്രമേയം അവതിരിപ്പിച്ച് അദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൌധരി തുടങ്ങിയ നേതാക്കൾ അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പ്രോ ടേം സ്പീക്കർ വിരേന്ദ്ര കുമാർ ഇരിപ്പിടം കൈമാറി. നേതാക്കൾ പുതിയ സ്പീക്കർക്ക് ആശംസകൾ അറിയിച്ചു.

2014ലാണ് ആദ്യമായി ഓം ബിർല ലോക്‌സഭയിലെത്തുന്നത്. ഇത്തവണ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കോൺഗ്രസിന്റെ രാം നാരായൺ മീണയെ പരാജയപ്പെടുത്തിയത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഓം ബിർല. നാല് തവണ രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രാജസ്ഥാൻ സർക്കാരിന്റെ കാലത്ത് വസുദ്ധര രാജെ സിന്ധ്യക്ക് പകരം മുഖ്യമന്ത്രിയാക്കാൻ ബി ജെ പി ദേശീയ നേതൃത്വം കണ്ടെത്തയിത് ഓം ബിർലയെ ആയിരുന്നു.

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇപ്പോഴില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ, ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം എന്നീ പദവികൾ പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണെന്നും അത് നൽകാൻ സർക്കാർ തയ്യാറാകണമെന്നുമാണ് കോൺഗ്രസ് നിലപാട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിനോട് ഏറ്റുമുട്ടാനില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-