വൃദ്ധയെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

തിരൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇവരെ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിയശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം മാല കവരുകയായിരുന്നു

0

തൃശൂര്‍: ബസ് കാത്തുനിന്ന വൃദ്ധയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് പിടിയിലായത്. ഇരുവരെയും ചാലക്കുടിയില്‍ നിന്നാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം ഒന്‍പതിനായിരുന്നു വട്ടായി കരിമ്പത്ത് സുശീല ബാലന്‍ ആക്രമണത്തിനിരയായത്. തിരൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇവരെ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിയശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം മാല കവരുകയായിരുന്നു. തുടര്‍ന്ന് പത്താഴക്കുണ്ട് അണക്കെട്ടിലേക്ക് സുശീലയെ തള്ളിയിടാനായിരുന്നു പദ്ധതി. എന്നാല്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ റബ്ബര്‍ത്തോട്ടത്തില്‍ തള്ളിയിട്ട് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതികള്‍ സഞ്ചരിച്ച ഓട്ടോയില്‍ പതിച്ചിരുന്ന പ്രത്യേക സ്റ്റിക്കര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ജാഫറും സിന്ധുവും ഭാര്യാഭര്‍ത്താക്കന്മാര്‍ ചമഞ്ഞ് ചാലക്കുടിയില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. തട്ടുകട നടത്തുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇവരുടെ പേരില്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നാല് മോഷണക്കേസുകളുണ്ട്. ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് രണ്ടരമാസം മുന്‍പാണ്.

You might also like

-